എന്റെ പപ്പ സ്വര്‍ഗത്തില്‍ പോകുമോ ഇമ്മാനുവേല്‍ ചോദിച്ചു

കുട്ടികളുമായി സംവദിക്കുമ്പോള്‍ ഫ്രാന്‍ സിസ് പാപ്പാ ഏവരുടെയും ഹൃദയം കവരു ന്നു. ഇത്തവണയും അത് സംഭവിച്ചു. സെന്റ് പോള്‍ ഓഫ് ദ ക്രോസ് ഇടവക സന്ദര്‍ശന വേളയിലാണ് ഇമ്മാനുവേല്‍ എന്ന കുട്ടിയുടെ ചോദ്യവും സങ്കടവും ഫ്രാന്‍സിസ് പാപ്പയുടെ ഹൃദയത്തെ തൊട്ടത്.
കുട്ടികള്‍ പലവിധ ചോദ്യങ്ങളും പാപ്പാ യോട് ചോദിച്ചു കൊണ്ടിരുന്നു. ഇമ്മാനുവേ ലിന്റെ ഊഴമായപ്പോള്‍ അവന്‍ പുഞ്ചിരിച്ചു കൊണ്ട് മൈക്കിന്റെ മുന്നിലേക്ക് വന്നു. പെട്ടെ ന്ന് അവന്റെ ചിരി മാഞ്ഞു. ഒരു ഭയപ്പാട് വന്ന് മനസ്സിനെ മറച്ചതു പോലെ അവന്‍ നിശ്ചലനാ യി നിന്നു. ‘എനിക്കാവില്ല. എനിക്കതാവില്ല!’ അവന്‍ ഉരുവിട്ടു കൊണ്ടിരുന്നു.
എന്നാല്‍ പാപ്പാ അവനെ പ്രോത്സാഹിപ്പി ച്ചു. ‘വരൂ, ഇമ്മാനുവേല്‍, വന്ന് എന്റെ ചെവി യില്‍ സ്വകാര്യമായി പറയൂ,’ പാപ്പാ പറഞ്ഞു. ഇമ്മാനുവേല്‍ കണ്ണീരണിഞ്ഞു കൊണ്ട് അടു ത്തെത്തിയപ്പോള്‍ പാപ്പാ ഇമ്മാനുവേലിനെ കെട്ടിപ്പിടിച്ചു, തലയില്‍ തഴുകി.
‘സങ്കടം വരുമ്പോള്‍ നമുക്കെല്ലാം ഇമ്മാനു വേലിനെ പോലെ കരയാന്‍ കഴിഞ്ഞിരുന്നെ ങ്കില്‍! അവന്‍ സ്വന്തം പപ്പയെ ഓര്‍ത്താണ് കര ഞ്ഞത്. പപ്പയോടുള്ള സ്നേഹത്താല്‍ എല്ലാവ രുടെയും മുമ്പില്‍ വച്ച് അവന്‍ കരയാന്‍ മടികാണിച്ചില്ല!’ പാപ്പാ വിശദീകരിച്ചു.
ഇമ്മാനുവേലിന്റെ പപ്പാ ഒരു നിരീശ്വരവാദി യായിരുന്നു. എന്നാല്‍ നാലു മക്കളെയും അദ്ദേഹം ജ്ഞാനസ്നാനം ചെയ്യാന്‍ അനുവദി ച്ചിരുന്നു. ‘ഇമ്മാനുവേല്‍ ചെയ്തതു പോലെ എല്ലാവരുടെയും മുമ്പില്‍ വച്ച് കരായാനുള്ള ധൈര്യം അവന് പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍ അദ്ദേഹം ഒരു നല്ല അപ്പനാ യിരുന്നു എന്ന് തീര്‍ച്ച. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു, ശരിക്കും നല്ല മനുഷ്യന്‍. മക്കളെ ജ്ഞാനസ്നാനം നല്‍കാന്‍ സമ്മതി ക്കണമെങ്കില്‍ അദ്ദേഹത്തിന് നല്ലൊരു ഹൃദയം ഉണ്ടായിരുന്നു എന്ന് തീര്‍ച്ച’ പരിശുദ്ധ പിതാവ് വിശദീകരിച്ചു. ‘ആരെല്ലാം സ്വര്‍ഗത്തില്‍ പോകണമെന്ന് തീരുമാനിക്കുന്നത് ദൈവമാ ണ്’ പാപ്പാ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ ഹൃദയം നല്ല അപ്പന്റെതു പോലെയാണെന്ന് വ്യക്തമാക്കി പാപ്പാ കുട്ടികളോട് ചോദിച്ചു: ‘ഇമ്മാനുവേലിനെയും സഹോദരങ്ങളെയും ജ്ഞാനസ്നാനം നല്‍കാന്‍ സന്മനസ്സു കാണി ച്ച സ്നേഹമുള്ള അപ്പനെ തന്റെ പക്കല്‍ വരു ന്നതില്‍ നിന്നു തടയുമെന്ന് നിങ്ങള്‍ വിശ്വസി ക്കുന്നുണ്ടോ?’ ‘ഇല്ല!’ എന്ന് കുട്ടികള്‍ ഉറക്കെ മറുപടി പറഞ്ഞു.
‘ഇമ്മാനുവേല്‍, ഇതാ നിനക്കുള്ള മറുപടി. ദൈവം നിന്റെ പപ്പയെ ഓര്‍ത്ത് അഭിമാനിക്കു ന്നു. കാരണം, ഒരു വിശ്വാസിക്ക് തന്റെ മക്കളെ ജ്ഞാനസ്നാനം നല്‍കാന്‍ എളുപ്പമാണ്. എന്നാല്‍ നിരീശ്വരവാദിയായ ഒരാള്‍ക്ക് അങ്ങ നെ ചെയ്യാന്‍ നല്ല ധൈര്യവും ഉള്ളില്‍ വലിയ നന്മയും വേണം. തീര്‍ച്ചയായും നിന്റെ പപ്പയി ല്‍ ദൈവം സംപ്രീതനാണ്!’ പാപ്പായുടെ വാക്കുകള്‍ ഇമ്മാനുവേല്‍ എന്ന കുഞ്ഞിന്റെ ഹൃദയത്തില്‍ പകര്‍ന്ന സമാശ്വാസത്തിന്റെ പേരാണ് ദൈവകാരുണ്യം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles