അമേരിക്കന്‍ ഗായിക ഡെമി ലൊവാറ്റോ ജോര്‍ദാന്‍ നദിയില്‍ മാമ്മേദീസ സ്വീകരിച്ചു

പ്രശസ്ത അമേരിക്കന്‍ ഗായിക ഡെമി ലൊവാറ്റോ ജ്ഞാനസ്‌നാനം സ്വീകരിച്ച് ക്രിസ്തുമതത്തില്‍ അംഗമായി. ജോര്‍ദാന്‍ നദിയില്‍ മാമ്മോദീസ സ്വീകരിച്ച ശേഷമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കൊണ്ടുള്ള കുറിപ്പിലാണ് ഇക്കാര്യം ഡെമി ലോകത്തെ അറിയിച്ചത്.

‘ഞാന്‍ ഒരു അമേരിക്കന്‍ ഗായികയാണ്. ഒരു ക്രിസ്ത്യാനിയായാണ് ഞാന്‍ വളര്‍ന്നതെങ്കിലും എന്റെ മുന്‍ഗാമികള്‍ യഹൂദരാണ്. ബൈബിളില്‍ ഞാന്‍ വായിച്ച കാര്യങ്ങള്‍ നേരില്‍ കാണാന്‍ ഒരു അവസരം എനിക്ക് ലഭിച്ചപ്പോള്‍ ഞാന്‍ സമ്മതം മൂളി. ഇസ്രായേലിനെ സംബന്്ധിച്ച് അതിശയകരമായ എന്തോ ഉണ്ട്. വര്‍ഷങ്ങളായി എനിക്ക് നഷ്ടപ്പെട്ടിരുന്ന ഒരു ആത്മീയ പൂര്‍ണത അവിടെ വച്ച് എനിക്ക് തിരികെ കിട്ടി. ആത്മീയത എനിക്ക് പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് ജോര്‍ദാന്‍ നദിയില്‍ വച്ചുള്ള മാമ്മോദീസ. ഇവിടെ വച്ചാണല്ലോ യേശു ജ്ഞാനസ്‌നാനം സ്വീകരിച്ചത്. ഇത്രയേറെ നവീകരണാനുഭവനം ഇതിന് മുമ്പ് എനിക്ക് ലഭിച്ചിട്ടില്ല!

എന്റെ ശരീരത്തിനം മനസ്സിലും ആത്മാവിനും ഈ ഇസ്രായേല്‍ തീര്‍ത്ഥയാത്ര വളരെയേറെ ഗുണം ചെയ്തു. ദൈവത്തിന് മാത്രം നിറയ്ക്കാവുന്ന ഒരു ശൂന്യത അവിടെ വച്ച് നിറഞ്ഞു. നന്ദി ഇസ്രായേല്‍’ ഡെമി ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles