കുരിശിനെ ആരാധിക്കാമോ?

പല ക്രൈസ്തവ വിഭാഗങ്ങള്‍ ജീവിക്കുന്ന ഈ ലോകത്തില്‍ കത്തോലിക്കരെ വ്യത്യസ്തരാക്കുന്നത് ക്രൂശിത രൂപത്തിന്റെ ഉപയോഗമാണ്. എല്ലാ ക്രിസ്ത്യാനികളും ക്രൂശിത രൂപം ഉപയോഗിക്കുന്നവരല്ല. ക്രിസ്തുവുളള കുരിശാണ് ക്രൂശിത രൂപം അഥവാ Crucifix.

വെറും കുരിശിനെയല്ല കത്തോലിക്കര്‍ ആദരിക്കുന്നത്. കുരിശില്‍ മനുഷ്യവംശത്തിനു മുഴുവന്‍ വേണ്ടി ബലിയായി തീര്‍ന്ന യേശു ക്രിസ്തുവിനെയാണ്. അതിനാലാണ് ക്രിസ്തു തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപത്തെ നാം ആദരിക്കുന്നത്. അത് നമ്മുടെ രക്ഷയും സൗഖ്യവുമാണ്.

ആദ്യനൂറ്റാണ്ടുകളില്‍ കൊടിയ മതമര്‍ദനങ്ങള്‍ നിലനിന്നിരുന്ന കാലത്ത് ഗ്രീക്ക് അക്ഷരമാലയിലെ തൗ (T), റോ (P) എന്നിവ കുരിശിന് പകരം അതിന്റെ പ്രതീകമായി ഉപയോഗിച്ചിരുന്നു. ഇവ പരോക്ഷമായി കുരിശിനെ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ റോമാ സാമ്രാജ്യത്തില്‍ ക്രിസ്തുമതത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ച ശേഷം കലാകാരന്‍മാര്‍ വ്യക്തമായി കുരിശിനെ ചിത്രീകരിക്കാന്‍ ആരംഭിച്ചു. നാം ക്രൂശിതനായ ക്രിസ്തുവുനെയാണ് പ്രഘോഷിക്കുന്നത് (1 കൊറി. 1: 23) എന്ന വി. പൗലോസ് അപ്പോസ്തലന്റെ വാക്കുകളാണ് നമ്മുടെ വിശ്വാസത്തിന്റെ ആധാരം.

ക്രിസ്തുവിന്റെ മഹത്തായ സ്‌നേഹമാണ് ഓരോ ക്രൂശിത രൂപവും പ്രകടമാക്കുന്നത്. അത് ക്രിസ്തുവിന്റെ സഹനങ്ങള്‍ ഓര്‍മിപ്പിക്കുന്നതോടൊപ്പം വരാനിരിക്കുന്ന ഉത്ഥാനത്തിന്റെ മഹത്വവും സൂചിപ്പിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles