മണലില്‍ നിന്നുയരുന്നു വത്തിക്കാനിലെ പുല്‍ക്കൂട്!

വത്തിക്കാന്‍: ദൈവം ആദിമനുഷ്യനെ സൃഷ്ടിച്ചതു പോലെ വത്തിക്കാനില്‍ പൂല്‍ക്കൂട്ടിലെ രൂപങ്ങള്‍ ഉയരുകയാണ്. വത്തിക്കാനിലെ പുല്‍ക്കൂട് അലങ്കരിക്കാനുള്ള വിശുദ്ധ രൂപങ്ങള്‍ മണലില്‍ നിന്ന് നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. തിരുപ്പിറവി രംഗം മുഴുവനുമായി മണല്‍ കൊണ്ട് ആവിഷ്‌കരിക്കുന്ന ഈ സംരംഭം ജെസോളോ സാന്‍ഡ് നേറ്റിവിറ്റി രംഗം എന്നാണ് അറിയപ്പെടുന്നത്.

700 ടണ്‍ മണലാണ് പുല്‍ക്കൂട്ടിലെ രൂപങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടി ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ മണലില്‍ നിന്ന് ഉടനെ കമനീയമായ ശില്പങ്ങള്‍ പിറവിയെടുക്കും.

2017 ല്‍ വെനീസിലെ ജെസോളോ എന്ന സ്ഥലത്തെ മേയറാണ് ഈ ആശയം വെനീസ് പാത്രിയര്‍ക്കീസിന് സമര്‍പ്പിച്ചത്. അങ്ങനെയാണ് ഈ സംരംഭത്തിന് ജെസോളോ സാന്‍ഡ് നേറ്റിവിറ്റി എന്ന്ു പേര് വന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles