വിശുദ്ധ നാടിനും സിറിയക്കും വത്തിക്കാന്‍ തിരുസംഘം വെന്റിലേറ്ററുകള്‍ നല്‍കുന്നു

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് മിഡില്‍ ഈസ്റ്റ് പ്രദേശങ്ങളില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സിറിയയിലേക്കും വിശുദ്ധ നാട്ടിലേക്കും വെന്റിലേറ്ററുകളും മറ്റ് മരുന്നുകളും അയക്കാന്‍ തീരുമാനിച്ചതായി വത്തിക്കാനില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള തിരിസംഘം അറിയിച്ചു.

സിറിയയ്ക്ക് പത്ത് വെന്റിലേറ്ററുകളും ജറുസലേമിലെ സെന്റ് ജോസഫ് ആശുപത്രിക്ക് 10 വെന്റിലേറ്ററുകളുമാണ് സംഭവനയായി തിരുസംഘം നല്‍കുന്നത്. അതോടൊപ്പം ഗാസയ്ക്ക് രോഗ നിര്‍ണയ കിറ്റുകളും ബെത്‌ലെഹേമിലെ ഹോളി ഫാമിലി ആശുപത്രിക്ക് ധനസഹായവും തിരുസംഘം നല്‍കുന്നുണ്ട്.

ഫോണ്ടോ എമര്‍ജെന്‍സെ സിഇസി എന്ന പേരിലുള്ള പുതിയ എമര്‍ജന്‍സി ഫണ്ട് വഴി ഫ്രാന്‍സിസ് പാപ്പായുടെ പേരിലായിരിക്കും ഈ സംഭവനകള്‍ നല്‍കുക എന്നും തിരുസംഘം അറിയിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles