ഒരു ലക്ഷം രൂപയ്ക്ക് പള്ളി പണിയാമോ?

ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ പള്ളി പണിത കഥ.
തകർന്നു വീഴാറായ പള്ളി പൊളിച്ചുമാറ്റി പുതിയതു പണിയണമെന്ന ആഗ്രഹം ഗ്രാമീണർക്കു മുഴുവനും ഉണ്ടായിരുന്നു. എന്നാൽ പള്ളി പണിയാൻ
നയാപൈസ കൈവശമില്ലതാനും.
പള്ളി പണിയാനുള്ള അനുവാദം
മെത്രാനച്ചൻ കൊടുത്തെങ്കിലും
സാമ്പത്തികം സ്വയം കണ്ടെത്തണമെന്നായിരുന്നു വ്യവസ്ഥ.
ലാസലെറ്റ് സഭയിലെ പ്രൊവിൻഷ്യാളച്ചൻ
ഒരു ലക്ഷം രൂപ എന്നെ ഏൽപിച്ചു പറഞ്ഞു:
“ജെൻസനച്ചാ,
ഇത് സഭയുടെ ഭാഗത്തു നിന്നുള്ള സംഭാവനയാണ്. ബാക്കി അച്ചനാണ് കണ്ടെത്തേണ്ടത്. ദൈവം
അച്ചനെ സഹായിക്കട്ടെ.”
ഒരു ലക്ഷം രൂപ കൊണ്ട് ഒന്നുമാകില്ലെന്നറിയാമെങ്കിലും
കിട്ടിയ പണവുമായി ഞാൻ
പള്ളിയിലിരുന്ന് പ്രാർത്ഥിച്ചു.
കർത്താവെന്നോടു പറഞ്ഞു:
”പുതിയ പളളി പണിയണമെങ്കിൽ
ആദ്യം ചെയ്യേണ്ടത് നിലവിലുള്ള
പള്ളി പൊളിച്ചുമാറ്റുക.
എന്നിൽ വിശ്വസിക്കുക.
ഞാൻ കൂടെയുണ്ട്.”
കർത്താവ് പറഞ്ഞതുപോലെ
ഞങ്ങൾ ചെയ്തു.
പഴയ പള്ളി പൊളിച്ചുമാറ്റി
പുതിയ ദൈവാലയത്തിൻ്റെ
പണികളാരംഭിച്ചു.
ഇഷ്ടികക്കളത്തിൽ പണിയെടുക്കുന്നവർ അവരുടെ മുതലാളിമാരോട് പറഞ്ഞ്
ഇഷ്ടിക സ്പോൺസർ ചെയ്യിപ്പിച്ചു. പണിക്കാവശ്യമുള്ള മണൽ
ഗോദാവരി നദിയിൽ നിന്ന്
ഇടവകക്കാർ തന്നെ ശേഖരിച്ചു.
ഇടവകക്കാരിൽ മറ്റുചിലർ അവരുടെ
വീടു പണിക്ക് വാങ്ങിവച്ച ഏതാനും വസ്തുക്കൾ സംഭാവനയായ് നൽകി.
സാധുക്കളായ ഇടവകക്കാരിൽ ഭൂരിഭാഗം പേരും വീടൊന്നിന് നിശ്ചയിച്ചിരുന്ന
ആയിരം രൂപ നൽകുകയും ചെയ്തു.
ഈ സമയത്താണ് ടൗണിൽ ഒരു പള്ളി പൊളിക്കുന്ന വിവരം ഞങ്ങൾ അറിയുന്നത്. അവിടുത്തെ വികാരിയച്ചനോട് പറഞ്ഞത് കുറച്ച് പഴയ കട്ടിളകളും വാതിലുകളും
ഞങ്ങൾ ശേഖരിച്ചു.
നഗരത്തിലെ ടൈൽസ് ഫാക്ടറിയിൽ നിന്ന് അരികു പൊട്ടിയ ടൈലുകൾ
കുറഞ്ഞ വിലക്ക് വാങ്ങി,
പൊട്ടിയ ഭാഗത്ത് ഡിസൈൻ വർക്കുകൾ ചെയ്ത് ഇടവകയിലെ യുവാക്കൾ തന്നെ പള്ളിക്കകം ടൈൽ വിരിച്ചു.
അങ്ങനെ 2014 ൽ അദ്ഭുതകരമായി
ആ ദൈവാലയം ആശീർവദിക്കപ്പെട്ടു.
അന്നേ ദിവസം പിതാവ് പറഞ്ഞ വാക്കുകൾ ഇന്നുമെൻ്റെ മനസിൽ മായാതെ നിൽക്കുന്നു:
“മനുഷ്യകരങ്ങളിലൂടെ ദൈവം ചെയ്ത അദ്ഭുതമാണ് പാവപ്പെട്ടവൻ്റെ
ഈ ദൈവാലയം….”
അതെ,
നൂറു ശതമാനവും ദൈവത്തിൻ്റെ കരവേലയായിരുന്നു ആ ദൈവാലയം.
അതല്ലെങ്കിൽ ഒരു ലക്ഷം രൂപകൊണ്ട്
പള്ളി പണിയാൻ ആർക്കാണ് സാധിക്കുക?
ഇവിടെയാണ് ക്രിസ്തു
അപ്പം വർദ്ധിപ്പിച്ച ആ സംഭവം
കൂടുതൽ അർത്ഥവത്താകുന്നത്.
ഒരു ശിശുവിൻ്റെ കരങ്ങളിലെ
അഞ്ചപ്പവും രണ്ടു മീനും ഉപയോഗിച്ച്
അയ്യായിരങ്ങളെ തീറ്റിപ്പോറ്റാൻ
ക്രിസ്തുവിന് കഴിഞ്ഞെങ്കിൽ
(Ref യോഹ 6:1-15)
നമ്മുടെ ഏത് പ്രതിസന്ധികളിലും
ദൈവത്തിന് ഇടപെടാൻ കഴിയുമെന്നുറപ്പാണ്.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles