നൈജീരിയയില്‍ ക്രൈസ്തവ നേതാവ് കൊല്ലപ്പെട്ടു

അബുജ: നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ മുതിര്‍ന്ന ക്രൈസ്തവ നേതാവ് കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ സ്റ്റേറ്റ് ചെയര്‍മാന്‍ റവ. ലവാന്‍ അന്‍ഡിമിയാണ് കൊല്ലപ്പെട്ടത്. മിച്ചിക പട്ടണത്തില്‍ ബൊക്കോ ഹറാം നടത്തിയ ഒരു റെയ്ഡിനിടെയാണ് അദ്ദേഹം പിടിക്കപ്പെട്ടത്.

ബൊക്കോ ഹറാം ഇത് സംബന്ധിച്ച് ഒരു വീഡിയോ പുറത്തു വിട്ടിരുന്നു. ‘ഞാന്‍ ഈ അവസ്ഥയില്‍ ഒട്ടും നിരാശനല്ല. ഏതൊരു സാഹചര്യത്തിലും നാം ദൈവത്തിന്റെ തൃക്കരങ്ങളിലാണെന്ന് നാം മനസ്സിലാക്കുന്നു. ഇവര്‍ ഇങ്ങനെ എന്നോട് പെരുമാറാന്‍ ഇടയാക്കിയ ദൈവം ഇന്നും ജീവിക്കുന്നവനാണെന്നും എനിക്കായി എല്ലാം ക്രമീകരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ദൈവകൃപയാല്‍ ഞാന്‍ എന്റെ ഭാര്യയോടും മക്കളോടും കൂട്ടുകാരോടും ഒപ്പം ചേരും. കരയേണ്ട. വിഷമിക്കേണ്ട. എല്ലാ കാര്യത്തിലും ദൈവത്തിന് നന്ദി പറയുവിന്‍. നന്ദി’ അന്‍ഡിമി വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ അന്‍ഡിമിയെ തല വെട്ടി കൊല്ലുന്ന വീഡിയോ ദൃശ്യം താന്‍ കണ്ടുവെന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ അഹ്മദ് സല്‍കിദ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles