മനുഷ്യർ ക്രിസ്തുവിനെ ആരാധിക്കുന്നത് കാണുമ്പോൾ സാത്താൻ കലിതുള്ളി അവസാനത്തെ യുദ്ധത്തിനിറങ്ങും

(ഈശോ മരിയ വാൾതോർത്തയ്ക്ക് നൽകിയ വെളിപ്പെടുത്തലുകളിൽ നിന്ന്‌)

ഈശോ പറയുന്നു :”എന്റെ സമാധാനത്തിന്റെ രാജ്യം വന്നു കഴിയുമ്പോൾ സാത്താന്റെ കാലം വരും. കാരണം ഞാൻ വാഗ്ദാനം ചെയ്തതാണ്.എന്റെ വാഗ്ദാനങ്ങൾ ഞാൻ ലംഘിക്കുകയില്ല. ലോകത്തിലുള്ള നല്ല ആളുകൾ എല്ലാം എന്റെ പക്കലേക്ക് വരും.അത് ഞാൻ നിങ്ങളോട് പറഞ്ഞ കാലമായിരിക്കും. അരൂപി അത്രയ്ക്ക് വളർന്ന ഒരു കാലമായിരിക്കും.നിങ്ങൾ തന്നെ സ്വതന്ത്രമായി നിശ്ചയത്താൽ രണ്ട് വിഭാഗങ്ങളായി തിരിയും.

അരൂപിക്ക് വെളിയിൽ കഴിയുന്നവർ തങ്ങളുടെ അന്ധകാരത്തിൽ അലസരായി കിടക്കും. തിന്മയുടെ രാജാവിന് സൈന്യം ആയിത്തീരുവാൻ കാത്തു കിടക്കും. അരൂപിയിൽ ജീവിക്കുന്നവർ ദൈവത്തിന്റെ വിശുദ്ധ പുത്രന്റെ പരിവാരങ്ങളിൽ വന്നുചേരും. കർത്താവിന്റെ സിയോനിൽ ഉള്ള ആളുകളാൽ സ്നേഹിക്കപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന സ്ഥലത്ത് വന്നുചേരും. ഇക്കാലത്ത് വളരെ കുറവ് ആളുകൾ മാത്രം മനസ്സിലാക്കുന്ന എന്റെ മഹത്വവും ദൈവമക്കൾ ആയിരിക്കുന്ന അവരുടെ മഹത്വവും അവർ അറിയും.

എന്റെ വിശുദ്ധരെ ഞാൻ ഒരുമിച്ചു കൂട്ടും.കാരണം ആര് എന്നെ സ്നേഹിക്കുകയും അനുസരണയോടും വിശ്വസ്തതയോടും കൂടെ എന്നെ അനുഗമിക്കുകയും ചെയ്യുന്നുവോ അയാളാണ് വിശുദ്ധൻ. ഭൂമിയുടെ നാല് കോണുകളിൽനിന്ന് ഞാനവരെ ഒരുമിച്ചു കൂട്ടും.അവരുടെ സ്നേഹം ഓർത്ത് ജനത്തിന്റെ തിൻമകൾ ഞാൻ ക്ഷമിക്കും. വിശുദ്ധരുടെ നന്മ നീതിയുടെ കാർക്കശ്യത്തെ മയപ്പെടുത്തും. എന്റെ സ്നേഹവും എന്റെ വിശുദ്ധരുടെ സ്നേഹവും അതിന്റെ അഗ്നിയാൽ ഭൂമിയെ ശുദ്ധി ചെയ്യും.

തന്നോട് തന്നെയും ദൈവത്തോടും അനുരഞ്ജനത്തിൽ ആയ ഭൂമി ഒരു മഹാ വലിയ ബലിപീഠം പോലെ ആയിത്തീരും. ആ ബലിപീഠത്തിൽ നിന്ന് ഗുരു മനുഷ്യവംശത്തെ പഠിപ്പിക്കും. സത്യത്തെക്കുറിച്ച് കൃത്യമായി പഠിപ്പിക്കും.അതിനാൽ നല്ല ആളുകൾക്ക് ചാഞ്ചല്യം ഉണ്ടാവുകയില്ല. മനുഷ്യർ ക്രിസ്തുവിനെ ആരാധിക്കുന്നത് കാണുമ്പോൾ സാത്താൻ കലിതുള്ളി അവസാനത്തെ യുദ്ധത്തിനിറങ്ങും.

അരൂപിക്ക് എതിരെ അരൂപിയുടെ യുദ്ധം.എന്റെ അരൂപിയുടെ രാജ്യത്തെയും എന്റെ പ്രബോധനങ്ങളെയും സാത്താൻ എതിരിടും. കഴിയുന്നത്ര ആത്മാക്കളെ വഴിതെറ്റിക്കാൻ ബലഹീനരെ വീഴിക്കുവാൻ യുദ്ധം ചെയ്യും. ദൈവത്തിന്റെ അവസാനത്തെ വേലയെ നശിപ്പിക്കാൻ ആയിരിക്കും അത്. നന്മതിന്മകളുടെ വൃക്ഷച്ചുവട്ടിൽ അവൻ ആരംഭിച്ച ആ നാശത്തിന്റെ വേലയുടെ സമാപനം ആയിരിക്കും.

ആ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് വേണ്ടി സ്വർഗ്ഗീയ ദീപങ്ങളുടെ മധ്യേ വിജയസഭ പ്രാർത്ഥിക്കുന്നുണ്ടായിരിക്കും. ശുദ്ധീകരിക്കുന്ന സ്നേഹഗ്നിയുടെ മധ്യത്തിൽ നിന്ന് സഹന സഭ പ്രാർത്ഥിക്കുന്നുണ്ടാകും. സമര സഭ ഒടുവിലത്തെ രക്തസാക്ഷികളുടെ രക്തം സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നുണ്ടാവും.

സാത്താന്റെ അന്ധകാരവും കടുത്ത ചൂടും കൊടുങ്കാറ്റും ഇടിമിന്നലുകളും ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ദിവ്യ സക്രാരിയിൽ സകല ശക്തിയും പുറപ്പെടുന്ന സക്രാരിയിൽ മറക്കപ്പെടുവാൻ അറിയാവുന്നവർ രക്ഷിക്കപ്പെടും. കാരണം ജീവിക്കുന്നവരുടെ ശക്തി ഞാനാണ്. വിശ്വാസത്തോടെ സ്നേഹത്തോടെ എന്നെ ഭക്ഷിക്കുന്നവർ എല്ലാവരും എന്റെ ശക്തിയിൽ ഒന്നായിത്തീരുന്നു. ഇങ്ങനെ രക്ഷിക്കപ്പെടുന്നവർ കുറവായിരിക്കും. കാരണം മനുഷ്യരാശി സ്നേഹിക്കുവാൻ ഇനിയും പഠിച്ചിട്ടില്ല.

ഓ!ദൈവത്തിന്റെ മക്കളെ, നിങ്ങൾക്കുവേണ്ടി ഇതിലധികം ഞാൻ എന്താണ് ചെയ്യേണ്ടിയിരുന്നത്? പിതാവിന്റെ ഭവനത്തിൽ നിന്ന് അകന്നു അകലെ പോയി അലഞ്ഞുതിരിയാൻ ആണ് നിങ്ങൾ ആഗ്രഹിച്ചത്. ദൈവത്തിന്റെ ക്ഷമയോടെ നിങ്ങളെ ഞാൻ സംരക്ഷിച്ചു.നിങ്ങളോ എപ്പോഴും എനിക്കെതിരെ നിൽക്കുന്നു.”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles