പൗരത്വ നിയമ ഭേദഗതി മതേതരത്വത്തിന് ഭീഷണി: കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ സമ്മേളനം

ഇരിഞ്ഞാലക്കുട: രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര പാ​ര​മ്പ​ര്യ​ത്തി​നും മ​ഹ​ത്താ​യ ജ​നാ​തി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ക്കും വി​രു​ദ്ധ​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് സ​മ്മേ​ള​നം. മ​ത​ത്തി​ന്‍റെ​യോ, ജാ​തി​യു​ടെ​യോ, വ​ര്‍ഗ​ത്തി​ന്‍റെ​യോ, ഭാ​ഷ​യു​ടെ​യോ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​ന്ന വി​വേ​ച​ന​പ​ര​മാ​യ നി​യ​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ധ്രു​വീ​ക​ര​ണ​ങ്ങ​ള്‍ , രാ​ജ്യ​ത്ത് വി​ഭാ​ഗീ​യ​ത വ​ള​ര്‍ത്തു​വാ​നും, സാ​മു​ദാ​യി​ക സൗ​ഹാ​ര്‍ദം ത​ക​ര്‍ക്കു​വാ​നും മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ എ​ന്ന് ദേ​ശീ​യ പ്ര​തി​നി​ധി സ​ഭ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം പറയുന്നു.

സ​മ്മേ​ള​നം സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റെ ബി​ജു പ​റ​യ​ന്നി​ലം പ​താ​ക ഉ​യ​ര്‍ത്തി. കാ​ര്‍ഷി​ക മേ​ഖ​ല​യോ​ടു​ള്ള കേ​ന്ദ്ര-സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന​ക​ള്‍ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​. 2020 സം​രം​ഭ​ക വ​ര്‍ഷ​ം കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ നി​ര​വ​ധി സം​ര​ഭ​ങ്ങ​ള്‍ഉ​ള്‍പ്പെ​ടു​ത്തി​ക്കൊ​ണ്ട് 2020 സം​രം​ഭ​ക വ​ര്‍ഷ​മാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ്പ്ര​ഖ്യാ​പി​ച്ചു. ജ​സ്റ്റീ​സ് കു​ര്യ​ന്‍ ജോ​സ​ഫ് സം​രം​ഭ​ക വ​ർഷം ഉ​ത്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്രസി​ലൂ​ടെ സ​ഭ​യു​ടെ​യും സ​മു​ദാ​യ​ത്തി​ന്‍റ​യും സ​മ്പൂ​ര്‍ണ സം​ര​ക്ഷ​ണം ആ​ണ് ല​ക്ഷ്യം ഇ​ടു​ന്ന​തെ​ന്നു ബി​ഷ​പ്പ് ലെ​ഗേ​റ്റ് മാ​ര്‍ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ പ​റ​ഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles