ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ജോണ്‍ ഓഫ് പാര്‍മ

ഫ്രാന്‍സിസ് അസ്സീസി സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ സഭയുടെ ഏഴാമത്തെ ജനറല്‍ മിനിസ്റ്റര്‍ ആയിരുന്ന ജോണ്‍ ഇറ്റലിയിലെ പാര്‍മയില്‍ 1209 ല്‍ ജനിച്ചു. യൗവനത്തില്‍ തത്വശാസ്ത്ര പ്രഫസറായി ജോലി ചെയ്യുമ്പോള്‍ ലൗകിക ജീവിതം ത്യജിക്കാന്‍ അദ്ദേഹത്തിന് ദൈവിക പ്രചോദനം ഉണ്ടായി. അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. 1245 ല്‍ ദൈവനിയോഗത്താല്‍ ഇന്നസെന്റ് നാലാമന്‍ പാപ്പാ വിളിച്ചു കൂട്ടിയ ജനറല്‍ കൗണ്‍സിസില്‍ ഫ്രാന്‍സിസ്‌കന്‍ ജനറലിന് പകരം സംബന്ധിക്കാന്‍ ഭാഗ്യമുണ്ടായി. ഫ്രയര്‍ ജോണ്‍ ഏവരുടെയും ഹൃദയം കവര്‍ന്നു. 1247 ല്‍ ജോണ്‍ ജനറല്‍ മിനിസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സിസ്‌കന്‍ സഭയുടെ യഥാര്‍ത്ഥ അരൂപി പുനര്‍സ്ഥാപിക്കാന്‍ അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. 1781 ല്‍ അദ്ദേഹത്തെ സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles