വചനത്തിന്റെ പ്രവർത്തികൾ അനന്തമാണ്: മാർ ജോസഫ് സ്രാമ്പിക്കൽ

ബ്രിസ്റ്റൾ: വചനം മാംസമായ ഈശോയുടെ പ്രവർത്തികൾ അത്ഭുതകരവും അനന്തവുമാണന്നും അതിന്റെ വ്യാപ്തി മനസിലാക്കാൻ നാം പരിശുദ്ധ കന്യകാ മറിയത്തേപോലെ ഹൃദയ തുറവി ഉള്ളവരായിരിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. രൂപതയുടെ രണ്ടാമത് ബൈബിൾ കലോത്സവം ബ്രിസ്റ്റളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

ഈശോ ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ട്, അതെല്ലാം എഴുതിയിരുന്നെങ്കിൽ, ആ ഗ്രന്ഥങ്ങൾ ഉൾകൊള്ളാൻ പോലും ഈ ലോകം മതിയാകാതെ വരും. ഈ ബൈബിൾ കലോത്സവം ഈശോയുടെ പ്രവർത്തിയാണ്. പരിശുദ്ധ കന്യകാമറിയതോടൊപ്പം ഉണ്ണീശോയെ കാണുമ്പോൾ നാം എല്ലാം കാണുന്നു. ഈ ബൈബിൾ കലോത്സവ വേളയിൽ നാം ഈശോയെയും പരിശുദ്ധ കന്യക മറിയത്തെയും നമ്മുടെ ഹൃദയത്തോടൊപ്പം ചേർത്ത് നിർത്തണം.

ബൈബിൾ കലോത്സവത്തിൽ മത്സരങ്ങൾ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ അത് ലക്‌ഷ്യം വയ്ക്കുന്നത് ഈശോയെ അറിയുകയും സ്നേഹിക്കുകയുമാണ്. സുവിശേഷത്തിലെ മർത്തയുടെയും മാറിയത്തിന്റെയും ചരിത്രത്തിലെ മറിയത്തെയാണ് നാം മാതൃകയാക്കേണ്ടത്. മാർത്ത പല കാര്യങ്ങളിൽ വ്യാപൃതയായിരുന്നപ്പോൾ, മറിയം ഒരു കാര്യം മാത്രം തിരഞ്ഞെടുത്തു. അത് അവളിൽ നിന്ന് എടുത്തുമാറ്റപെടുകയില്ലന്നു ഈശോ പറഞ്ഞു. മറിയം തിരഞ്ഞെടുത്തത് ഈശോയുടെ വചനമാണ്;ഈശോയെ തന്നെയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ബൈബിൾ കലോത്സവത്തിന്റെ സുവനിയറും തദ്ദവസരത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. പത്തിലധികം സ്റ്റേജുകളിലായി ആയിരത്തിയിരുന്നുറോളം മത്സരാർത്ഥികളുടെ മത്സരങ്ങൾ പുരോഗമിക്കുകയാണ്.

സിഞ്ചെല്ലുസ് റവ ഡോ മാത്യു ചൂരപൊയ്കയിൽ, രൂപതാ ബൈബിള്‍ കമ്മീഷന്‍ചെയര്‍മാന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി, ഫാ ജോസ് അഞ്ചാനിക്കൽ, ഫാ. ജോയി വയലില്‍ സി. എസ്. റ്റി., ഫാ ടോമി ചിറക്കൽമണവാളൻ, ഫാ. ജോസഫ് വെമ്പാടുംതറ വി. സി., ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ ഡോ ബാബു പുത്തെൻപുരക്കൽ, ഫാ ജിജി പുതുവീട്ടിക്കളം എസ് ജെ, ഫാ. മാത്യു മുളയോലില്‍, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സി. എം. എഫ്., ഫാ. ഫാന്‍സുവ പത്തില്‍, ഡീക്കൻ ജോസഫ്, സി. ഗ്രേസ് മേരി എസ്. ഡി. എസ്., സി. ലീനാ മേരി എസ്. ഡി. എസ്., സി അനൂപ സി. എം. സി., സി. റോജിറ്റ് സി. എം. സി., സി ഷാരോൺ സി. എം. സി., ബൈബിള്‍ കലോത്സവം കോര്‍ഡിനേറ്റര്‍ ജോജി മാത്യു, കോര്‍ കമ്മറ്റി അംഗങ്ങളായ സിജി വാദ്യാനത്ത്, റോയി സെബാസ്റ്റ്യന്‍, ഫിലിപ്പ് കണ്ടോത്ത്, അനിതാ ഫിലിപ്പ്, ജെഗി ജോസഫ്, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു, ബിജു ജോസ്, ജെയിംസ് ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

രൂപതാ ബൈബിൾ കലോത്സവത്തിന് ആദിത്യമരുളി വേണ്ട ക്രമീകരണങ്ങൾ ചെയ്തത് ബ്രിസ്റ്റൾ സൈന്റ്റ് തോമസ് സമൂഹവും അതിന്റെ ട്രസ്ടീമാരും കമ്മറ്റിക്കാരുമാണ്. ഈ കലോത്സവത്തിൽ പങ്കെടുക്കുന്നവർ രൂപതയിലെ 173 കുർബാന സെന്ററുകളിൽ നടന്ന മത്സരങ്ങളിൽ വിജയികളായി വീണ്ടും എട്ടു റീജിയണുകളിൽ വിജയികളായവരുമാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles