ബെനഡിക്ട് പാപ്പാ സുഖമായിരിക്കുന്നു. കിംവദന്തികളെ തള്ളി വത്തിക്കാന്‍

വത്തിക്കാന്‍: ബെനഡിക്ട് പാപ്പായ്ക്ക് സ്‌ട്രോക്ക് വന്നു എന്നും അദ്ദേഹം അന്തരിച്ചു എന്നും കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളെ തള്ളി വത്തിക്കാന്‍. ട്വിറ്ററിലും സമൂഹമാധ്യമങ്ങളിലുമാണ് പാപ്പായ്ക്ക് മസ്തിഷ്‌കാഘാതം വന്നു എന്ന വാര്‍ത്ത പരന്നത്.

‘ഇപ്പോള്‍ പരക്കുന്ന കിംവദന്തികള്‍ തെറ്റാണ്’ എന്ന് വത്തിക്കാന്‍ ആഡ് ഇന്ററിം ഡയറക്ടര്‍ അലസ്സാന്‍ഡ്രോ ജിസ്സോട്ടി പറഞ്ഞു. അത് തെറ്റായ വാര്‍ത്തയാണെന്നും ബെനഡിക്ട് പാപ്പാ സുഖമായിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേഴ്‌സണ്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വെയിന്‍ അറിയിച്ചു.

ഇതിനു മുമ്പും ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യത്തെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പരക്കുകയും വത്തിക്കാന്‍ അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles