അസിയ ബീബിയുടെ വിടുതല്‍ പ്രശംസനീയമെന്ന് ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ

ചിയാങ് മായ്: പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ട് കഴിയുകയായിരുന്ന ക്രിസ്ത്യന്‍ യുവതിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട പാക്ക് സുപ്രീം കോടതി നടപടി പ്രശംസനീയമാണെന്ന് ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ. ഒക്ടോബര്‍ 31നാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്

ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഭീഷണിയും മുറവിളിയും അതിജീവിച്ച് നീതിയുക്തമായ നടപടി സ്വീകരിച്ച കോടതിയുടെ നടപടി വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് സിസിഎയെ പ്രതിനിധീകരിച്ച ജനറല്‍ സെക്രട്ടറി ഫാ. മാത്യൂസ് ജോര്‍ജ് ചുനക്കര അഭിപ്രായപ്പെട്ടു.

പ്രസ്തുത വിധി കോടതികള്‍ പാക്കിസ്ഥാനില്‍ ഇപ്പോഴും സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്നതിന്റെ തെളിവാണെന്നും ഫാ. ചുനക്കര പറഞ്ഞു. ഈ നടപടി നടപ്പാകാന്‍ ധീരമായ നീക്കം നടത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും അദ്ദേഹം പ്രശംസിച്ചു. തീവ്രവാദികള്‍ അദ്ദേഹം ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles