ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ രണ്ടാം വാര്‍ഷികത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യാതിഥി

ഫാ. ബിജു കുന്നയ്ക്കാട്ട്, PRO

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഔദ്യോഗികമായി ആരംഭിച്ചതിന്റെയും പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കകല്‍ നിയമിതനായതിന്റെയും രണ്ടാം വാര്‍ഷികം ഇന്ന് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ ആഘോഷിക്കുമ്പോള്‍, മുഖ്യാതിഥിയായി തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പങ്കെടുക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്തും മാര്‍ ജോസഫ് സ്രാമ്പക്കലും മുഖ്യകാര്‍മ്മികത്വം വഹിക്കും.

ദിവ്യബലിക്കു ശേഷം വൈദിക അല്‍മായ പ്രതിനിധികളുടെ സംയക്ത സമ്മേളനം നടക്കും രൂപതയുടെ വളര്‍ച്ചയുടെ അടുത്തപടിയായ മിഷന്‍ സെന്ററുകളെക്കുറിച്ചും ബൈബിള്‍ കലോത്സവം, രണ്ടാം അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ തുടങ്ങിയവയെക്കുറിച്ചും സമ്മേളനം വിലയിരുത്തും. രൂപതയുടെ വിവിധ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളും തിരുക്കര്‍മ്മങ്ങളിലും സമ്മേളനത്തിലും പങ്കുചേരും. രൂപതയുടെ രണ്ടാം വാര്‍ഷികത്തില്‍ പങ്കുചേരാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് യുകെയില്‍ എത്തിച്ചേര്‍ന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles