സൂസൈ പാക്യം പിതാവിന്റെ ആരോഗ്യത്തില്‍ സമാശ്വാസകരമായ പുരോഗതി

തിരുവനന്തപുരം: കടുത്ത പനിയും ശ്വാസതടസ്സവും അണുബാധയും മൂലം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ സൂസൈ പാക്യത്തിന്റെ ആരോഗ്യനിലയില്‍ ആശ്വസകരമായ പുരോഗതിയെന്ന് തിരുവന്തപുരം അതിരൂപത മീഡയാ കമ്മീഷന്‍ അറിയിച്ചു.

പിതാവിന്റെ ആന്തര അവയവങ്ങള്‍ ഗണ്യമായി പ്രവര്‍ത്തിച്ചു തുടങ്ങിയതായും മരുന്നുകളോട് പ്രതികരിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരോട് ആര്‍ച്ച്ബിഷപ്പിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ വിവധ ദേവാലയങ്ങളില്‍ സൂസൈ പാക്യം പിതാവിന്റെ ആരോഗ്യപ്രാപ്തിക്കായി പ്രാര്‍ത്ഥനകള്‍ നടന്നു.

വത്തിക്കാനില്‍ അദ് ലിമിനാ സന്ദര്‍ശനത്തനായി പോയി മടങ്ങി വരുന്നതിനിടയിലാണ് അദ്ദേഹം രോഗബാധിതനായത്. ദോഹ എയര്‍പോര്‍ട്ടില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം തിരുവന്തപുരത്തെത്തി കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വച്ച് രോഗം ഗുരുതരമാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles