ആത്മാവിന്റെ പ്രചോദനത്തിനനുസരിച്ചു ജീവിതം ക്രമീകരിക്കാം (നോമ്പുകാല ചിന്ത)

“അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌.” (മര്‍ക്കോസ്‌ 12 : 27)

നോമ്പ് മരണാനന്തര ജീവിതത്തെ മുന്നിൽ കണ്ടുകൊണ്ട് ജീവിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. ജഡികകാര്യങ്ങളിൽ മുഴുകിയിരിക്കുന്ന മനസ്സ് ദൈവത്തിന്റെ ശത്രുവാണ്. അതുകൊണ്ട്തന്നെ നോമ്പ്കാലത്ത് നാം ജഡിക കാര്യങ്ങളും ലോക കാര്യങ്ങളും ഉപേക്ഷിച്ചു ആത്മീയഅഭിലാഷങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉപവാസത്തിന്റെയും പരിഹാരത്തിന്റെയും പ്രാർത്ഥനയുടെയും വഴിയിലൂടെ നീങ്ങുന്നു.

ജീവനിലേക്ക്‌ നയിക്കുന്ന ആത്മീയ അഭിലാഷങ്ങൾ നമ്മിൽ രൂപപ്പെടുത്തി ഈശോയുടെ സമാധാനത്തിലെയ്ക്ക് വളരാൻ ആഗ്രഹിക്കാം. ശരീരം മാത്രമാണ് മരിക്കുന്നതെന്നും അടക്കപ്പെടുന്നതെന്നും മനസ്സിലാക്കി ജീവനിലേക്ക്‌ നയിക്കുന്ന ആത്മാവിന്റെ പ്രചോദനത്തിനനുസരിച്ചു ജീവിതം ക്രമീകരിക്കാം.

ഭൂമിയിൽ കഷ്ടതകളേറെ അനുഭവിച്ച ലാസറിനു ലഭിച്ച ആനന്ദവും ഭൂമിയിൽ നേട്ടങ്ങൾ കൊയ്ത തിന്നു കുടിച്ച് ആനന്ദിച്ച ധനവാന്റെ നഷ്ടവും നാം സുവിശേഷത്തിൽ കാണുന്നുണ്ടാല്ലോ? വിഡ്ഢിയായ ധനികനെ കുറിച്ച് പറയുമ്പോഴും ലോകത്തിൽ ആനന്ദിക്കുന്നവന് അവന്റെ മരണസമയത്തു ഉണ്ടാകുന്ന നഷ്ടത്തെ തന്നെയാണ്‌ ഈശോനാഥൻ എടുത്തുപറയുക.

ഇന്ന് കണ്ണാടിയിൽ എന്നവണ്ണം നാം കാണുന്ന, നാളെ മുഖാമുഖം കണ്ട് ആനന്ദമനുഭവിക്കേണ്ട, അവിടുത്തെ തിരുമുഖം നമുക്ക് ധ്യാനിക്കാം. അവിടുത്തെ മുഖാമുഖം കണ്ട് ആനന്ദമനുഭവിക്കുന്നതാണ് നിത്യരക്ഷ എന്ന് മനസിലാക്കാം. നാം സൃഷ്ടിക്കപെട്ടതു ദൈവത്തെ അറിഞ്ഞു സ്നേഹിച്ച് അവിടുത്തെ ന്യായപ്രമാണങ്ങൾ പാലിച്ചു നിത്യരക്ഷ പ്രാപിക്കാനാണെന്ന് ഓർമ്മിക്കാം. ലോകവും അതിലെ സകല വസ്തുക്കളും ദൈവത്തെ സ്നേഹിക്കാനും മഹത്വപെടുത്തുവാനും ശുശ്രുഷിക്കാനും വേണ്ടിയാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും മനസ്സിലാക്കി എല്ലാ ചലനങ്ങളും പ്രവർത്തനങ്ങളും ദൈവമഹത്വത്തിനും ആത്മാക്കാളുടെ രക്ഷയ്ക്കുമായി മാറ്റാൻ നമുക്ക് സാധിക്കട്ടെ. സ്വർഗവും അവിടത്തെ ആനന്ദവും എപ്പോഴും നമ്മുടെ കണ്മുന്നിൽ ഉണ്ടാവട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles