നൊമ്പര സ്മരണകളുടെ അമ്പതു നാളുകള്‍…

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 2

ആത്മീയജീവിതത്തിൻ്റെ
വളർച്ചയ്ക്കു വേണ്ടി….
വരൾച്ചയുടെ നാളുകൾ സൃഷ്ടിക്കലാണ് നോമ്പ്.

ഇച്ഛയ്ക്കുമപ്പുറത്തേയ്ക്ക്…..
കൈവിട്ടു പോകുന്ന നിൻ്റെ മനസ്സിനെയും
ശരീരത്തെയും അടക്കിപ്പിടിച്ച്…,
അച്ചടക്കം ശീലിപ്പിക്കാനുള്ള മാർഗം.

ശുദ്ധീകരണത്തിൻ്റെ നൊമ്പരങ്ങൾ ചേർത്തുവച്ചു കൊണ്ട് ….
ആത്മനിയന്ത്രണത്തിനു വേണ്ടി
ശാരീരിക മാനസിക വ്യാപാരങ്ങളെ നിയന്ത്രിക്കുന്ന കാലമാണ് ഇത്.

നോമ്പ് ….
വ്യക്തമായ ഒരു ദർശനത്തിനു വേണ്ടി
എല്ലാറ്റിനോടും വിശുദ്ധമായ ഒരു അകലം സൂക്ഷിക്കാൻ പരിശീലിക്കലാണ്.
നിൻ്റെ ശരീരത്തോട്…..,
മനസ്സിൻ്റെ ആഗ്രഹങ്ങളോട്…..,
അകലം സൂക്ഷിക്കാൻ കഴിയാത്ത ചില ബന്ധങ്ങളോട്…,
തഴക്കദോഷങ്ങളോട്…..

ഏറ്റവും പ്രിയപ്പെട്ടതൊക്കെ നഷ്ടമാക്കിയിട്ടാണ് നീ ദൈവത്തെ തേടുന്നതെങ്കിൽ ….
ദൈവത്തിൻ്റെ നിയമ പുസ്തകത്തിൽ
നിൻ്റെ നഷ്ടങ്ങളെല്ലാം സമ്പാദ്യങ്ങളാണ്.

ആത്മ വിശുദ്ധീകരണത്തിനുമപ്പുറത്ത്….
കാരുണ്യവും സ്നേഹവും നിന്നിൽ തളിർക്കണം.
നോമ്പുകാലത്ത് നീ ചിട്ടപ്പെടുത്തി ശീലിച്ചവ
ജീവിതയാത്രയിലെ ഓരോ ദിനത്തിലും എടുത്ത് പ്രയോഗിക്കുവാൻ നിനക്ക് കഴിയണം.
ഒപ്പം നഷ്ടപ്പെട്ടു പോയ നിൻ്റെ വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം കൂടിയാവണം ഇത്.

കാരണം…
നോമ്പ് …ഉത്ഥാനത്തിലേയ്ക്കുള്ള
ചൂണ്ടുപലക മാത്രമാണ്.

“നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്.
അസന്മാർഗികതയിൽ നിന്ന്ഒഴിഞ്ഞു മാറണം.”
( 1 തെസലോനിക്ക 4 : 3 )

കടപ്പാട് : ഫാ.ബിജു മഠത്തിക്കുന്നേൽ C.Ss.R

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles