പരിശുദ്ധ അമ്മയും കുര്‍ബാനയും തമ്മില്‍

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പരി. കന്യാമറിയത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: ‘തിരുസഭയും വി. കുര്‍ബാനയും തമ്മിലുള്ള ഗാഢമായ ബന്ധം നാം തിരിച്ചറിയുകയാണെങ്കില്‍ സഭയുടെ മാതാവും മാതൃകയുമായി പരിശുദ്ധ അമ്മയെ നമുക്ക് ഒരിക്കലും അവഗണിക്കാനാവില്ല. വി. കുര്‍ബാനയിലേക്ക് നമ്മെ നയിക്കാന്‍ മാതാവിന് സാധിക്കും. കാരണം, അമ്മ ദിവ്യകാരുണ്യത്തോട് അത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.
പലപ്പോഴും നമ്മുടെ മനസ്സിലുണരുന്ന സംശയമാണ് പരിശുദ്ധ മാതാവും പരിശുദ്ധ കുര്‍ബാനയും തമ്മിലുളള ബന്ധം എത്ര ഗാഢമാണെന്നത്. ഒന്‍പതു മാസക്കാലം യേശുവിനെ ഉദരത്തിലെ സക്രാരിയിലും ജീവിതകാലം മുഴുവനും ഹൃദയത്തിന്റെ സക്രാരിയിലും ചുമന്ന പരിശുദ്ധ അമ്മയെ പോലെ വി. കുര്‍ബാന തന്നെയായ യേശു നാഥനോട് അത്ര അടുപ്പമുളളവര്‍ വേറെയാരാണ് ഉള്ളത്?

പരിശുദ്ധ കുര്‍ബാനയുടെ നാഥ

പരി. മറിയത്തിന് പരി. കുര്‍ബാനയുടെ നാഥ എന്നൊരു നാമമുണ്ട്. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ പക്കലേക്ക് നമ്മെ കൈ പിടിച്ച് നയിക്കാന്‍ അമ്മയ്ക്ക് സാധിക്കും. പരിശുദ്ധ കുര്‍ബാനയുടെ സ്ഥാനത്തിന്റെ സമയത്ത് മറിയത്തിന്റെ സാന്നിധ്യത്തെ കുറിച്ച് സുവിശേഷം ഒന്നും പറയുന്നില്ലെങ്കിലും പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി ഒരുങ്ങിയിരുന്ന അപ്പോസ്തലന്‍മാരുടെ മധ്യത്തില്‍ അമ്മ സന്നിഹിതയായിരുന്നു എന്ന് നാം അപ്പോസ്തലപ്രവര്‍ത്തനങ്ങളില്‍ വായിക്കുന്നു (1:14). ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് ആദിമ ക്രൈസ്തവ സമൂഹത്തിന്റെ അപ്പം മുറിക്കല്‍ ശുശ്രൂഷകളില്‍ മാതാവ് സജീവസാന്നിധ്യമായിരുന്നു
എന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ വ്യക്തമാക്കുന്നു. മറിയം തന്റെ ജീവിതകാലം മുഴുവന്‍ പരിശുദ്ധ കുര്‍ബാനയുടെ വനിതയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അമ്മയുടെ സമര്‍പ്പണം

ദൈവപുത്രന് തന്റെ ഉദരത്തില്‍ പിറക്കാന്‍ സമ്മതം മൂളിയ നിമിഷം മുതല്‍ മറിയം നയിച്ചത് പരിശുദ്ധ കുര്‍ബാനയുടെ വിശ്വാസ ജീവിതമായിരുന്നു. വിശ്വാസി തന്റെ ഹൃദയത്തിലേക്ക് യേശുവിനെ സ്വീകരിക്കുന്നതിന്റെ മുന്നോടിയായിരുന്നു മറിയം തന്റെ ഉദരത്തിലേക്ക് യേശുവിനെ സ്വീകരിച്ചത്. ഇതാ കര്‍ത്താവിന്റെ ദാസി എന്ന് ഏറ്റു പറഞ്ഞ മാതാവിനെ പോലെ ഒരു വിശ്വാസി ആമ്മേന്‍ പറഞ്ഞ് യേശുവിനെ പരിശുദ്ധ കുര്‍ബാനയില്‍ സ്വീകരിക്കുന്നു.

ദിവ്യബലിയും അമ്മയുടെ ബലിയും

പരിശുദ്ധ കുര്‍ബാന യേശുവിന്റെ ബലിയാണ്. മാതാവിന്റെ ജീവിതം തന്നെ ഒരു ബലിയായിരുന്നു. നിന്റെ ഉദരത്തിലൂടെ ഒരു വാള്‍ കടക്കും എന്ന് ശിമയോന്‍ പ്രവചിച്ചതു മുതല്‍ മറിയം യേശുവിന്റെ സഹനങ്ങളില്‍ പങ്കാളിയാകുകയായിരുന്നു.

മറിയത്തിന്റെ സ്‌തോത്രഗീതം

യേശുവിനെ ഉദരത്തില്‍ വഹിച്ചു കൊണ്ട് സര്‍വശക്തനായ ദൈവത്തെ വാഴ്ത്തുമ്പോള്‍ മറിയം യേശുവിലൂടെ ദൈവപിതാവിനെ സ്തുതിക്കുകയാണ് ചെയ്തത്. ഇത് തന്നെയാണ് ദിവ്യബലിയിലൂടെ ഒരു വിശ്വാസി ചെയ്യുന്നതും. വി. കുര്‍ബാന സ്വീകരിച്ച ശേഷം മറിയത്തിന്റെ സ്‌തോത്രഗീതം ആലപിക്കുന്നത് ഉചിതമാണെന്ന് വി. ലൂയി ഡി മോണ്‍ഫോര്‍ട്ട് അഭിപ്രായപ്പെട്ടിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ നാം നമ്മുടെ ദുര്‍ബലമായ വിശ്വാസത്തെ മറിയത്തിന്റെ ദൃഢവിശ്വാസത്തോട് ചേര്‍ത്തുവയ്ക്കുകയാണ് ചെയ്യുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles