വിധിക്കരുതെന്ന് ഈശോ പറയുന്നത് എന്തുകൊണ്ട്? (നോമ്പ്കാല ചിന്ത)

വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌. (മത്തായി 7 : 1)

നാവ് വിധിക്കാനും കുറ്റവിമുക്തനാക്കാനും അനുഗ്രഹിക്കാനും ശപിക്കുവാനും ഉപയോഗിക്കപെടുന്ന അവയവം ആണല്ലോ. ഈശോ പറയുന്നു അവിടുന്ന് പറഞ്ഞവാക്കുകൾ ആത്മാവും ജീവനുമാണെന്ന്. വിശുദ്ധ ഗ്രന്ഥത്തിൽ പല ഭാഗത്തും ഉച്ചരിക്കപ്പെട്ട വാക്കിനാൽ പരിശുദ്ധാത്മാവ് നിറയുന്നത് നാം കാണുന്നു. മാതാവിന്റെ അഭിവാദനം കേട്ടപ്പോൾ ഏലീശ്വ പരി. ആത്മാവിനാൽ നിറയുന്നു. പത്രോസ് ശ്ലീഹയുടെ പ്രസംഗം ശ്രവിച്ച എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് വരുന്നതായും നാം കാണുന്നു. ഈശോയുടെ പല അത്ഭുതങ്ങളും അവിടുത്തെ നാവിൽ നിന്ന് പുറപ്പെട്ട വാക്കുകൾ വഴിയാണ് എന്നും നമുക്കറിയാം.

ഇന്ന് നമ്മുടെ നാവ് സഹോദരങ്ങൾക്ക് ആത്മാവും ജീവനും നൽകുന്ന വാക്കുകൾ ആണോ പുറപ്പെടുവിക്കുന്നത്. അതോ ദുഷ്ടാത്മാവിനെയും മരണത്തെയും ആണോ പുറപ്പെടുവിക്കുന്നത്. യാക്കോബ് ശ്ലീഹ പഠിപ്പിക്കുന്നു’സംസാരത്തിൽ തെറ്റു വരാത്ത ഏവനും പൂർണ്ണനാണ്. ഈ നാവുകൊണ്ട് കർത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപെട്ടിരിക്കുന്ന മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. ഒരേ വായിൽ നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. ഇത് ഉചിതമല്ല.

ഈശോയുടെ നാവുപോലെ ജീവൻ നൽകുന്ന ആത്മാവിനെ ചൊരിയുന്ന നാവുകൾ നമ്മിൽ രൂപപെടട്ടെ. എല്ലാ പരാതിയും ശാപവും പിറുപിറുപ്പും നുണയും വഞ്ചനയും ചതിവും പരദൂഷണവും നമ്മുടെ നാവിൽ നിന്ന് അകന്ന് നിൽക്കട്ടെ. പരിശുദ്ധ അമ്മയെപ്പോലെ അധരം തുറന്നു സംസാരിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മിൽ നിന്ന് പുറപ്പെടട്ടെ അത് അപരനിൽ സൗഖ്യവും ജീവനും ആയി മാറട്ടെ. അപ്പോൾ നാം ഈശോയെപോലെ ആയി തീരും…

നമുക്ക് ഒരു വിധികർത്താവ് ഉണ്ടെന്നും അവനെ അഭിമുഖീകരിക്കാതെ കടന്നുപോകാൻ കഴിയില്ലെന്നും നമുക്ക് ഓർമ്മിക്കാം


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles