സിറോ മലബാര്‍ കണ്‍വന്‍ഷന്‍; ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ കിക്കോഫ് നടത്തി

ഓസ്റ്റിൻ ∙ അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണില്‍ നടക്കുന്ന സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയിലെ റജിസ്‌ട്രേഷന്‍ കിക്കോഫ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു.

ഓസ്റ്റിന്‍ ഇടവക ചെറുപ്പക്കാരായ കുടുംബങ്ങളെ കൊണ്ടു സമ്പന്നമാണെന്നും സിറോ മലബാര്‍ സഭയുടെ ഭാവി യുവജനങ്ങളിലാണെന്നും കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെപ്പറ്റി കണ്‍വന്‍ഷന്‍ കണ്‍വീനറും ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന വികാരിയുമായ ഫാദർ കുര്യന്‍ നെടുവേലിചാലുങ്കല്‍ വിശദീകരിച്ചു. പുതിയ ഇടവകയായതു കൊണ്ട് ഓസ്റ്റിനിലുള്ളവര്‍ ഇതുവരെ കണ്‍വന്‍ഷനുകളിലൊന്നും സംബന്ധിച്ചിട്ടില്ലെന്നും ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ നൂറു ശതമാനം പങ്കാളിത്തം ഉറപ്പാക്കുമെന്നും ഇടവക വികാരി ഫാദർ ഡൊമിന്ക് പെരുനിലം പറഞ്ഞു.

കെ.വി.മാണി ആന്‍ഡ് സീന ആദ്യ റജിസ്‌ട്രേഷനും ജോര്‍ജ് പാറക്കല്‍ ആദ്യ റാഫിള്‍ ടിക്കറ്റും സ്വീകരിച്ചു. ട്രസ്റ്റി സണ്ണി തോമസ് സ്വാഗതം ആശംസിച്ചു. കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണിലെ സംഘാടക സമിതിയില്‍ നിന്ന് അലക്‌സാണ്ടര്‍ കുടക്കച്ചിറ, ബാബു മാത്യു, ജിജി ഓലിക്കന്‍, ആന്റണി ചേറു, ജേക്കബ് ജോസഫ്, ബിജു ജോര്‍ജ്, വിനോയി കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കണ്‍വന്‍ഷന്‍ ലോക്കല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ.അനീഷ് ജോര്‍ജ് (ട്രസ്റ്റി) സണ്ണി തോമസ് (ട്രസ്റ്റി), സിജോ വടക്കന്‍, കെവിന്‍ തോമസ്, അനൂപ് ജോസഫ്, സിബി പാങ്ങോട്ടില്‍, അജിത് വര്‍ഗീസ്, ജിബി പാറക്കല്‍, എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സണ്ണി ടോം അറിയിച്ചതാണിത്‌.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles