മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ചിക്കാഗോ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കർമ്മങ്ങൾ ഒക്ടോബർ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിയ്ക്കും. രാവിലെ ഒൻപതിന് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും മറ്റ്‌ മെത്രാന്മാരും വൈദികരും അൾത്താര ശുഷ്രൂഷികളും മാർ തോമ ശ്ലീഹാ കത്തിഡ്രിലിന്റെ പാരിഷ് ഹാളിൽ നിന്ന് പ്രദഷിണമായി ദേവലായത്തിലേക്ക് പ്രവേശിയ്ക്കും. പാരിഷ് ഹാളിൽ നിന്ന് കുരിശിൻ തൊട്ടി ചുറ്റി ദേവലായത്തിലേക്ക് പ്രവേശിക്കുന്ന പ്രദക്ഷിണത്തിൽ പതിനാറോളം മെത്രാന്മാരും നുറിലധികം വൈദികരും പങ്കെടുക്കും. സൺ‌ഡേ സ്കൂൾ വിദ്യാർഥികൾ പേപ്പൽ പതാകയേന്തി ഇരുവശങ്ങളിലായി അണിനിരക്കും. തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ശാലോം ടി.വിയിൽ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടാവും.
വി.കുർബാനയ്ക്ക് ശേഷം ഉച്ചഭക്ഷണവും തുടർന്ന് പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു.
ജനറൽ കൺവിനർമരായ ഫാ തോമസ് കടുകപ്പിള്ളി, ഫാ തോമസ് മുളവനാൽ എന്നിവർ മാർഗ്ഗ നിർദേശങ്ങളുമായി മുൻപിൽ തന്നെയുണ്ട്. കമ്മറ്റികളെയെല്ലാം എകോപിച്പ്പിച്ച് നേതൃത്വം കൊടുക്കുന്നത് ജനറൽ കോർഡിനേറ്ററായ ജോസ് ചാമാക്കാലയും യൂത്ത് കോഡിനേറ്റർമരായ ബ്രയൻ കുഞ്ചെറിയായും, ഡീന പുത്തൻപുരക്കലും ചേർന്നാണ്. സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്ന ദിനത്തിനായി ആകാംഷാപൂർവം കാത്തിരിക്കുകയാണ് ചിക്കാഗോയിലെ സിറോമലബാർ വിശ്വാസി സമൂഹം


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles