ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് സിനിമ ഒരുങ്ങുന്നു

ലോക പ്രശസ്ത ആനിമേറ്ററും പ്രശസ്ത ഹോളിവുഡ് സംവിധായകനും ചേര്‍ന്ന് ദിവ്യകാരുണ്യത്തെ കുറിച്ച് ഒരു സിനിമ ഒരുക്കുന്നു. ആഞ്ചലോ ലിബുട്ടി, പ്രശസ്ത ഹോളിവുഡ് സംവിധായകനായ റേ ഗ്രിജാല്‍ബാ എന്നിവര്‍ സംയുക്തമായി ദിവ്യകാരുണ്യ അത്ഭുതത്തെക്കുറിച്ച് ലൈവ് സിനിമ ചിത്രീകരിക്കുന്നു. കമ്പ്യൂട്ടര്‍ വിദഗ്ദനായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസ് ആണ് ഈ ചിത്രത്തിനു പിന്നിലെ പ്രചോദനം. കാര്‍ലോയുടെ അമ്മയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
ഒരു ലൈവ് – ആക്ഷൻ സിനിമയാണിത്. കാരണം വിശ്വാസികളും അവിശ്വാസികളും ഒരുപോലെ ഈ സിനിമ കാണണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ദിവ്യകാരുണ്യത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടവരെ സുവിശേഷവൽക്കരിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് ലിബുട്ടി പറഞ്ഞു.
സത്യത്തിന്റെയും നന്മയുടെയും സൗന്ദര്യത്തിന്റെയും യഥാർത്ഥ അത്താഴമായ ദിവ്യബലി കൊണ്ടു മാത്രം തൃപ്തിപ്പെടാൻ കഴിയുന്ന ഒരു തിരിച്ചറിവ് ആളുകൾക്ക് ഉണ്ടാകട്ടെ എന്ന്, ചിത്രത്തിൽ യേശുവിന്റെ വേഷം ചെയ്യുന്ന റോബർട്ട് റെൻസി പറഞ്ഞു. അത്ഭുതങ്ങളുടെ ഹൃദയത്തിലേക്കുള്ള സിനിമായാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകാനാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles