സെന്റ് മേരീസില്‍ ക്രിസ്മസ് കാരള്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു

ഷിക്കാഗോ∙ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം ഇടവക അസി. വികാരി റവ.ഫാ. ബിന്‍സ് ചേത്തലില്‍ നിര്‍വഹിച്ചു. നവംബര്‍ 25 ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയര്‍പ്പണത്തിന് ശേഷം സെന്റ്.മേരീസ് ഇടവകയില്‍ നിലവിലുള്ള പത്തു കൂടാര യോഗങ്ങളുടെ പ്രതിനിധികള്‍ക്കും ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ കരോള്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും ഉണ്ണിയേശുവിന്റെ തിരുസ്വരുപം വെഞ്ചരിച്ച് വിതരണം ചെയ്തത്.

സ്‌നേഹദൂത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ വര്‍ഷത്തെ കരോള്‍ ഗായകസംഘം ഡിസംബര്‍ ആദ്യവാരത്തില്‍ തന്നെ എല്ലാ ഭവനങ്ങളും സന്ദര്‍ശിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. ദേവാലയത്തിലെ അള്‍ത്താരയുടെ മുന്‍ഭാഗത്ത് സുരക്ഷിത നിലവാരത്തിലുള്ള പുനര്‍ നിര്‍മാണത്തിനായി ഈ വര്‍ഷം സമാഹരിക്കുന്ന കരോള്‍ ഫണ്ട് വിനിയോഗിക്കുമെന്ന് ഇടവകവികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ അറിയിച്ചു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles