വിശുദ്ധ ജോൺ പോൾ പാപ്പായോടുള്ള നൊവേന അഞ്ചാം ദിവസം

പിതാവിന്റെയും  പുത്രന്റെയും  പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
ആമേൻ.

അഞ്ചാംദിന പ്രാർത്ഥന

എൻറെ ഈശോയെ, എന്നെക്കുറിച്ചുള്ള ദൈവഹിതം വിവേചിച്ച് അറിയുവാനും അവയ്ക്ക് അനുസൃതം പ്രവർത്തിക്കുവാനും എന്നെ സഹായിക്കണമേ. അതുവഴി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെ പോലെ യഥാർത്ഥ ആനന്ദം ഞാൻ കണ്ടെത്തട്ടെ. അങ്ങയുടെ കൃപയിലും നന്മയിലും ആശ്രയിച്ച്
പാപ്പായുടെ മദ്ധ്യസ്ഥത യാൽ ഇപ്പോൾ പ്രത്യാശാപൂർവ്വം അപേക്ഷിക്കുന്ന ഈ അനുഗ്രഹം ……. സാധിച്ചു തരണമേ.
ആമേൻ

3സ്വർഗ്ഗ 3നന്മ 3ത്രിത്വ

നവനാൾ ജപം

സ്വർഗ്ഗീയ വരങ്ങളാൽ വി. ജോൺ പോൾ രണ്ടാമനെ/ അലങ്കരിക്കുവാൻ തിരുമനസ്സായ ദൈവമേ / അങ്ങയുടെ തിരുസുതനായ /ഈശോമിശിഹാ യുടേയും / മാതാവും കന്യകയുമായ /മറിയത്തിന്റേയും / നീതിമാനായ മാർ യൗസേപ്പിന്റെയും / വിശുദ്ധരുടെയും / രക്തസാക്ഷികളുടെയും/നീതിമാന്മാരുടെയും / സുകൃതങ്ങളും പ്രാർത്ഥനകളും പരിഗണിച്ച് /ബലഹീനരും പാപികളുമായ / ഞങ്ങളുടെ യാചനകളും പ്രാർത്ഥ നകളും / കരുണാപൂർവ്വം സ്വീകരിക്കണമേ. അങ്ങയെ പ്രസാദിപ്പിച്ച വിശുദ്ധ ജോൺ പോളിന്റെ / മദ്ധ്യസ്ഥതയാൽ
ഞങ്ങൾ യാചിക്കുന്ന / പ്രത്യേക അനുഗ്രഹം / (മൗനമായി പറയുക) ഞങ്ങൾക്കു നൽകി /ഞങ്ങളെയും /ഞങ്ങളുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഈ നൊവേനയിൽ / പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ.

സമാപനപ്രാർത്ഥന

ദൈവമേ സർവ്വശക്തനായ പിതാവേ, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ മദ്ധ്യസ്ഥതയാൽ ആത്മീയവും ശാരീരികവും മാനസികവുമായി ക്ലെശങ്ങൾ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. രോഗികൾക്ക് സൗഖ്യവും മാനസികമായി ബുദ്ധിമുട്ടുന്നവർക്ക് സമാശ്വാസവും നൽകേണമേ നമ്മുടെ കർത്താവ് ഇശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധത്മാവിന്റെ സഹവാസവും നമ്മുടെ സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ പാപ്പായുടെ അപേക്ഷകളാൽ നാം എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.
ആമേൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles