അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 8/30

(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 8/30 – തുടരുന്നു)
ഒരു ദിവസം വിശുദ്ധ ബനഡിക്ടിന്റെ സന്യാസിമാര്‍ ആശ്രമത്തിന്റെ പണിയിലേര്‍പ്പെട്ടിരിക്കെ തെട്ടടുത്തു കണ്ട വലിയൊരു കല്ല് ഇളക്കിയെടുത്ത് കെട്ടിടം പണിക്കുപയോഗിക്കാന്‍ ഉദ്യമിച്ചു. മൂന്നുപേര്‍ ചേര്‍ന്ന് പിടിച്ചെങ്കിലും കല്ല് ഇളകിയില്ല. സഹസന്യാസിമാരെല്ലാം ഒത്തുപിടിച്ചു, അനക്കമില്ല. വേര് മണ്ണിലുറച്ചതു പോലെ. കല്ലിന്റെ മുകളിലിരുന്ന പിശാചിന്റെ തന്ത്രം അവര്‍ തിരിച്ചറിഞ്ഞു. അവര്‍ വിശുദ്ധെന്റെ സഹായം തേടി. സ്ഥലതെത്തിയ ബനഡിക്ട് പ്രാര്‍ത്ഥിച്ച് കല്ലിന്മേന്‍ കുരിശടയാളം വരച്ച് ആശീര്‍വദിച്ചു. കല്ലിനെ അമര്‍ത്തി വച്ചിരുന്ന ഭാരം എങ്ങോ പോയി മറഞ്ഞു സന്യാസികള്‍ പ്രയാസമില്ലാതെ അത് ഉയര്‍ത്തി എടുത്തു.
വിശുദ്ധന്‍ കാണ്‍കെ തന്നെ കല്ലിരുന്ന ഇടം തുടര്‍ന്നും ആഴത്തില്‍ കുഴിക്കാന്‍ താല്‍പ്പര്യപ്പെട്ട ശിഷ്യന്മാര്‍ അവിടെ ഒരു ഓട്ടു വിഗ്രഹം കണ്ടെത്തി. ആവശ്യമില്ലാത്ത ഒരു വസ്തു എന്ന നിലയില്‍ അവരതം അലക്ഷ്യമായി അടുക്കളയില്‍ കൊണ്ടുപോയിട്ടു. പെട്ടന്ന് അടുക്കളയെ അഗ്‌നി വിഴുങ്ങതായി കാണപ്പെട്ടു. കെട്ടിടം മുഴുവന്‍ കത്തിച്ചാമ്പലാകുമെന്നു ഭയപ്പെട്ട അവര്‍ ബഹളം കൂട്ടി. വെള്ളം കോരിയൊഴിച്ച് തീകെടുത്താനുള്ള ശ്രമം ഒട്ടും വിജയിച്ചില്ല. ബഹളം കേട്ടു പുറത്തുവന്ന ബനഡിക്ടാകട്ടെ പക്ഷേ തീ കണ്ടതുമില്ല. കാര്യം മനസ്സിലാക്കി അദ്ദേഹം മൗനമായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. തങ്ങള്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്ന് ശിഷ്യര്‍ക്കും ബോധ്യമാക്കിക്കെടുത്തു. സാത്താന്റെ ജാലവിദ്യയുടഫലമായ തിപിടുത്തം വെറും തോന്നലായിരുന്നു എന്നവര്‍ തിരിച്ചറിഞ്ഞു. അടുക്കളയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് അവര്‍ കണ്ടു ബോധ്യപ്പെട്ടു.
വളരെയേറെ ദൈവഭക്തിയിലും പ്രാര്‍ത്ഥനയിലും വര്‍ത്തിച്ചിരുന്ന വിശുദ്ധ ബനഡിക്ടിന്റെ ശിഷ്യന്മാര്‍ക്ക് പോലും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്നു. അപ്പോര്‍ ലോകത്തിന്റതായി നാം നമ്മെത്തന്നെ മാറ്റുമ്പോള്‍ തിരുവചനം പറയുന്നതുപോലെ ‘ഈ ലോകത്തിന്റെ ദേവന്‍ നമ്മെ അന്ധരായുകയും തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം ദര്‍ശിക്കാന്‍ കെല്‍പ്പില്ലാതാവുകയും(2 കോറിന്തോസ് 4 : 4) ചെയ്യുന്നു.അതു നമ്മെ നശ്വരമായ സന്തോഷത്തിന്റെ പുറകെ കൊണ്ടുപോവുകയും നിത്യജീവന്റെവചനത്തെ അവഗണിക്കുകയും ചെയ്യുന്നവരാക്കി മാറ്റുന്നു. ഇത് വളരെയേറെ അപകടകരമാണ്. ഇത്തരത്തില്‍ നമ്മില്‍ ലോകത്തിന്റെതായി എന്തെങ്കിലും ഉണ്ടോ എന്ന് നമുക്ക് പരിശോധിച്ച് വിശുദ്ധ ബനഡിക്ടിനെ പോലെ അതിനെ കണ്ടെത്തി നീക്കികളയാനും മറ്റുള്ളവരെ അതിനെക്കുറിച്ച് ഉല്‍ബോധിപ്പിക്കാനും വേണ്ട കൃപ ലഭിക്കുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥന
സ്‌നേഹനാഥനായ പൊന്നുതമ്പുരാനെ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവാനും തിന്‍മയുടെ ദിനത്തില്‍ അതിനെ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും (എഫേസോസ് 6 : 13) കൃപയാല്‍ ഞങ്ങളെ ശക്തരാകണമേ. ഈ ലോകത്തിന്റെ മായികവലയത്തില്‍ കുടുങ്ങി പോകാതെ എപ്പോഴും അങ്ങേ ധ്യാനിച്ച് തിന്മയുടെ ശക്തികളെ എതിര്‍ക്കുവാനുള്ള ബലവും ധീരതയും അങ്ങയുടെ കരുണയാല്‍ ഞങ്ങള്‍ക്ക് തന്നരുളണമേ. വിശുദ്ധ ബനഡിക്ടിനെ പോലെ തിന്മയുടെ ശക്തികളെ വിവേചിച്ചറിയുവാനും അതിനെതിരെ മുന്‍പോട്ടിറങ്ങുവാനും മറ്റുള്ളവരെ അതിനെക്കുറിച്ച് ഉല്‍ബോധിപ്പിക്കുവാനും വേണ്ട കൃപയും അഭിഷേകവും തരണമേ. അങ്ങനെ സാത്താനെ പരാജയപ്പെടുത്തി അങ്ങയുടെ കുരിശിലെ വിജയവും ഉയര്‍പ്പിന്റെ മഹത്വവും ഞങ്ങളുടെ ജീവിതത്തിലൂടെ പ്രതിധ്വനിക്കട്ടെ.
ആമ്മേന്‍.
വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന
അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പി ക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷ ങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥത യാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച് അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാ ത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ
1സ്വർഗ്ഗ.1നന്മ. 1ത്രിത്വ
വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ