വിശുദ്ധ ജലം സാത്താനെ അകറ്റുമോ?

കത്തോലിക്കാസഭാ വിശ്വാസത്തിൽ വിശുദ്ധ ജലത്തിന് പ്രമുഖ സ്ഥാനമുണ്ട്. നമ്മുടെ വിവിധ തിരുക്കർമ്മങ്ങളുടെ ഭാഗമായി ഹന്നാൻ വെള്ളം ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ഇതിനൊക്കെ പുറമെ വിശുദ്ധ ജലത്തിന് സാത്താനെ ഓടിക്കാനുള്ള ശക്തിയുമുണ്ട്. വെഞ്ചരിപ്പ് കർമ്മങ്ങളിൽ ഹന്നാൻ വെള്ളം ഉപയോഗിക്കുന്നത് ഇത്തരമൊരു കാരണം കൊണ്ടാണ്. പല വിശുദ്ധരും വിശുദ്ധജലത്തിന്റെ ശക്തി ജീവിതകാലത്ത് തിരിച്ചറിഞ്ഞവരായിരുന്നു. ആവിലായിലെ വിശുദ്ധ തെരേസ അതിലൊരാളാണ്.
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസിനിയും മിസ്റ്റിക്കും ആയിരുന്നുവല്ലോ തെരേസ. വിശുദ്ധയുടെ ജീവിതത്തിൽ നിരവധി തവണ സാത്താനും അവന്റെ കൂട്ടാളികളും ചേർന്നുള്ള ആക്രമണം ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് രക്ഷപെടാൻ വിശുദ്ധയ്ക്ക് കഴിഞ്ഞിരുന്നത് വിശുദ്ധ ജലത്തിന്റെ സഹായത്താലാണ്.
തന്റെ ആത്മകഥയിൽ വിശുദ്ധ എഴുതിയതിൽ നിന്ന് നാം മനസിലാക്കുന്നത് ഇപ്രകാരമാണ്. ഒരു തവണ സാത്താന്റെ ആക്രമണം ഉണ്ടായപ്പോൾ അതിനെ കുരിശ് വരച്ചുകൊണ്ടാണ് വിശുദ്ധ നേരിട്ടത്. പെട്ടെന്ന് സാത്താൻ അപ്രത്യക്ഷനായി. അടുത്ത തവണ സാത്താൻ ആക്രമിക്കാൻ വന്നപ്പോഴും കുരിശു കാണിച്ചു. അപ്പോഴും സാത്താൻ ഓടിപ്പോയി.
പക്ഷേ മൂന്നാം തവണ സാത്താൻ ആക്രമിക്കാൻ വന്നപ്പോൾ തെരേസ ചെയ്തത് വിശുദ്ധജലം സാത്താന് നേരെ ഒഴിക്കുകയായിരുന്നു. അതിന് ശേഷം സാത്താൻ വിശുദ്ധയെ ഉപദ്രവിക്കാൻ വന്നിട്ടേയില്ല.

നമ്മുടെ കയ്യിൽ എപ്പോഴും വിശുദ്ധജലം ഉണ്ടായിരിക്കണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്. സന്ദർഭത്തിനനുസരിച്ച് നാം അത് സാത്താന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി ഉപയോഗിക്കേണ്ടിയിരിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles