സിസ്റ്റർ മരിയാന ടോറസിന് പ്രത്യക്ഷപ്പെട്ട വിജയമാതാവ്‌

ഇക്വഡോറിലെ ഒരു കൺസപ്ഷനിസ്റ്റ് സിസ്റ്റർ ആയിരുന്ന മരിയാന ടോറസിന് 1594 മുതൽ 1634 വരെ പരിശുദ്ധ മറിയത്തിന്റെ ദർശനങ്ങൾ ലഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ തിരുസഭ നേരിടാൻ പോകുന്ന വെല്ലുവിളികളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകാനാണ് വിജയ മാതാവ് എന്ന പേരിൽ പരിശുദ്ധ മറിയം ദർശനം നൽകിയത്. അവസാനം മറിയത്തിന്റെ വിമലഹൃദയം വിജയം വരിക്കും എന്ന് സൂചിപ്പിക്കാനാണ് “വിജയമാതാവ്” എന്ന് ഈ പ്രത്യക്ഷങ്ങൾ അറിയപ്പെടണം എന്ന് മാതാവ് പറഞ്ഞത്.

ക്രൂശിതനായ കർത്താവ് കൂടുതലായി പീഡകൾ സഹിച്ചത് പത്തൊമ്പതാം നൂറ്റാണ്ട്ന്റെ അവസാനം മുതലുള്ള സഭാമക്കൾ ചെയ്യുന്ന പാപങ്ങൾക്ക് പരിഹാരമായിട്ടാണെന്ന് പരിശുദ്ധ മറിയം പറഞ്ഞു. പ്രധാനമായും മൂന്ന് വലിയ പാപങ്ങളായ പാഷണ്ഡത, ദൈവദൂഷണം, അശുദ്ധി എന്നിവയാണ് അവ. ഇതുമൂലം സഭയിൽ സംഭവിക്കാൻ പോകുന്ന അപചയവും തുടർന്ന് സാത്താൻ സഭയിൽ നുഴഞ്ഞുകയറി സഭയെ തകർക്കാൻ നടത്തുന്ന ശ്രമങ്ങളും മാതാവ് പ്രവചിച്ചു.

ഫ്രീമേസൺറി ഗ്രൂപ്പുകൾ വഴി ആയിട്ടാണ് പിശാചിന്റെ ആധിപത്യം സഭയ്ക്കുള്ളിൽ പ്രവേശിക്കുന്നത് എന്നും ഇതിനെല്ലാം പരിഹാരം ചെയ്യണം എന്നും ഇല്ലെങ്കിൽ ധാരാളം ആത്മാക്കൾ നശിക്കുമെന്നും മദർ മരിയാനയോട് മാതാവ് പറഞ്ഞു. വരാനിരിക്കുന്ന കാലത്തിലെ മക്കളുടെ ആത്മാക്കൾ നരകത്തിൽ വീഴാതിരിക്കാനായി ഇപ്പോൾ തന്നെ പ്രാർത്ഥനയും പ്രായശ്ചിത്തവും ഉയർത്തണമെന്നും യേശുവിന്റെ പീഡാസഹനത്തോട് അവ ചേർത്തു വയ്ക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.

രണ്ടുപ്രാവശ്യം മരിച്ച് തിരികെ ജീവനിലേക്ക് പ്രവേശിച്ച വ്യക്തിയാണ് മദർ മരിയാന ടോറസ്. രണ്ടു പ്രാവശ്യവും സ്വർഗ്ഗത്തിൽ ചെന്നപ്പോൾ നശിച്ചുപോകുന്ന ആത്മാക്കളുടെ ബാഹുല്യം കണ്ട് പരിഹാര പ്രവർത്തികൾ ചെയ്തു ആത്മാക്കളെ രക്ഷിക്കുവാൻ ആയിട്ടാണ് മദർ മരിയാന പ്രത്യേക ദൈവകൃപയാൽ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

മദർ മറിയാനയ്ക്ക് വിജയ മാതാവ് നൽകിയ പ്രവചനങ്ങൾ ഈ കാലഘട്ടത്തിൽ നിറവേറി കൊണ്ടിരിക്കുന്നു. ദൈവവിളികളുടെ നഷ്ടപ്പെടൽ, നിഷ്കളങ്കത ഇല്ലാത്ത കുഞ്ഞുങ്ങൾ, വൈദികരുടെ നഷ്ടപ്പെടൽ, വിശുദ്ധ കുർബാനയുടെ നിരോധനം, സ്ത്രീകളുടെ അശ്ലീലവസ്ത്രധാരണം തുടങ്ങിയ നിരവധി കാര്യങ്ങൾ മാതാവ് മദർ മരിയാനയ്ക്ക് വെളിപ്പെടുത്തി.

അവസാനകാലത്തെ പരിശുദ്ധാത്മ പുത്തനുണർവ്വിലൂടെ സഭ എല്ലാം അതിജീവിക്കുമെന്നും വിജയം വരിക്കും എന്നും വിജയമാതാവ് പറഞ്ഞു. 1635 ജനുവരി 16നാണ് മൂന്നാമത് മദർ മരിയാന മരിച്ചത്. 1906 കല്ലറ തുറന്നപ്പോൾ ശരീരം അഴുകൽ കൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് ആയി കണ്ടെത്തി. വിജയ് മാതാവ് നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ച് ആത്മാക്കളുടെ രക്ഷയ്ക്ക് ആയി നമുക്കും പരിഹാര പ്രവർത്തികൾ ചെയ്ത് പ്രാർത്ഥിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles