ഫൗസ്റ്റീനയുടെ ഉരുളക്കിഴങ്ങ് പാത്രത്തില്‍ ചുവന്ന റോസാപ്പൂക്കള്‍

65
ഒരിക്കല്‍ നൊവിഷ്യറ്റിന്റെ കാലത്ത്, കുട്ടികളുടെ അടുക്കളയില്‍ ജോലി ചെയ്യാന്‍ മദര്‍ ഡിറക്ട്രസ് എന്നെ നിയോഗിച്ചു. വളരെ വലിയ പാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ എനിക്കു ബുദ്ധിമുട്ടായിരുന്നതുകൊണ്ട്, ഞാന്‍ വളരെ വിഷമിച്ചു. ഉരുളക്കിഴങ്ങിന്റെ വെള്ളം ഊറ്റുന്നത് എനിക്ക് ഏറ്റവും പ്രയാസമേറിയ ജോലിയായിരുന്നു. പലപ്പോഴും വെള്ളത്തോടുകൂടി പകുതി ഉരുളക്കിഴങ്ങ് ഒഴുകിപ്പോകുമായിരുന്നു. മദര്‍ ഡിറക്ട്രസിനോട് ഞാന്‍ ഇതേപ്പറ്റി പറഞ്ഞപ്പോള്‍, ക്രമേണ ഇതു ചെയ്യാനുള്ള കഴിവുണ്ടാകുമെന്നു പറഞ്ഞു എന്നാല്‍ ഓരോ ദിവസവും എന്റെ ശക്തി കുറഞ്ഞുവന്നു.

ഈ ജോലി കൂടുതല്‍ ആയസമുള്ളതായി അനുഭവപ്പെട്ടു. അതിനാല്‍ ഉരുളക്കിഴങ്ങ് ഊറ്റേണ്ട സമയമാവുമ്പോള്‍ ഞാന്‍ മാറി നില്‍ക്കും. ഇക്കാര്യം സിസ്‌റ്റേഴ്‌സ് ശ്രദ്ധിച്ചു. അവര്‍ക്ക് അതിശയം തോന്നി. ഒഴിവാക്കുന്നതല്ല, എത്ര ശ്രമിച്ചിട്ടും സാധിക്കാത്തതാണെന്ന് അവര്‍ മനസ്സിലാക്കിയില്ല. ഉച്ചസമയത്തെ ആത്മശോധനയുടെ സമയത്ത് എന്റെ ബലഹീനതയെപ്പറ്റി ഞാന്‍ ദൈവത്തോടു പരാതി പറഞ്ഞു. അപ്പോള്‍ എന്റെ ആത്മാവില്‍ ഇങ്ങനെ കേട്ടു. ഇന്നു മുതല്‍ നീ ഇത് അനായാസം ചെയ്യും. ഞാന്‍ നിന്നെ ശക്തിപ്പെടുത്തും.

അന്നു വൈകിട്ട് ഉരുളക്കിഴങ്ങിന്റെ വെള്ളം ഊറ്റേണ്ട സമയമായപ്പോള്‍, കര്‍ത്താവിന്റെ വാക്കില്‍ വിശ്വസിച്ചുകൊണ്ട് ഞാന്‍ ഓടിച്ചെന്ന് അനായാസം പാത്രമെടുത്ത് വെള്ളം ഊറ്റിക്കളഞ്ഞു. എന്നാല്‍ ഉരുളക്കിഴങ്ങിന്റെ ആവി കളയാന്‍ പാത്രത്തിന്റെ മൂടി മാറ്റിയപ്പോള്‍ അതിനുള്ളില്‍ ഉരുളക്കിഴങ്ങിനു പകരം വളരെ ഭംഗിയുള്ള ചുവന്ന റോസാപ്പൂക്കളുടെ കെട്ടുകളാണ് ഞാന്‍ കണ്ടത്. മുമ്പൊരിക്കലും അത്തരം റോസാപ്പൂക്കള്‍ ഞാന്‍ കണ്ടിരുന്നില്ല. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാവാതെ ഞാന്‍ വിഷമിച്ചു.

അപ്പോള്‍ കേട്ടു. നിന്റെ കഠിനാദ്ധ്വാനം ഏറ്റം ഭംഗിയുള്ള പൂച്ചെണ്ടുകളായി ഞാന്‍ മാറ്റുന്നു, അതിന്റെ പരിമളം എന്റെ സിംഹാസനം വരെ ഉയരുന്നു. അന്നുമുതല്‍ കറിവയ്ക്കാനുള്ള എന്റെ തവണയ്ക്കു (27) മാത്രമല്ല മറ്റു സിസ്റ്റേഴ്‌സിനു പകരമായി ഞാന്‍ ജോലി ചെയ്യുമ്പോഴും ഉരുളക്കിഴങ്ങ് ഞാന്‍ തന്നെ ഊറ്റാന്‍ ശ്രമിച്ചിരുന്നു. ഈ ജോലി മാത്രമല്ല, മറ്റു കഠിനാദ്ധ്വാനമുള്ള ജോലികളിലും മുന്‍കൈയെടുത്ത് ഞാന്‍ സഹായിച്ചുപോന്നു. എന്തെന്നാല്‍ അത് ദൈവത്തെ എത്രമാത്രം സന്തോഷിപ്പിക്കുന്നുവെന്ന് എനിക്കു ബോദ്ധ്യമായി.

66
ഓ നമ്മുടെ പ്രവൃത്തികളെ സമ്പൂര്‍ണ്ണവും ദൈവത്തിനു പ്രീതികരവുമാക്കുന്ന ശുദ്ധനിയോഗത്തിന്റെ അക്ഷയ നിക്ഷേപമേ!
ഓ, ഈശോയെ, ഞാനെത്ര ബലഹീനയാണെന്ന് അങ്ങ് അറിയുന്നുവല്ലോ. എപ്പോഴും എന്നോടൊത്ത് ഉണ്ടായിരിക്കണമേ; എന്നെയും എന്റെ പ്രവൃത്തികളെയും നിയന്ത്രിക്കണമേ; അങ്ങാണല്ലോ എന്റെ ഏറ്റവും വലിയ അദ്ധ്യാപകനന്‍! ഈശോയെ, എന്റെ ദുരിതങ്ങളിലേക്കു നോക്കുമ്പോള്‍ ഞാന്‍ തീര്‍ത്തും ഭയചകിതയാകുന്നു. അതേസമയം എന്റെ ദുരിതങ്ങളെ അതിലംഘിക്കുന്ന അങ്ങയുടെ അപരിമേയമായ കുരണയില്‍ ഞാന്‍ ആശ്രയിക്കുകയും ചെയ്യുന്നു. ഈ ചിന്ത അങ്ങയുടെ ശക്തിയാല്‍ എന്നെ ആവരണം ചെയ്യുന്നു. ഓ, എന്നെപ്പറ്റിയുള്ള അറിവില്‍ നിന്നൊഴുകുന്ന സന്തോഷമേ! ഓ സനാതന സത്യമേ! അങ്ങയുടെ സ്ഥിരത എത്ര അനശ്വരമാണ്!

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles