ദൈവകരുണയുടെ അഴകും ആഴവും

ആരും പശ്ചാത്താപഭാരത്തോടെ
തൻ്റെ മുൻപിൽ കുനിഞ്ഞു നിൽക്കാൻ അനുവദിക്കാത്ത ഹൃദയത്തിൻ്റെ
വഴക്കമുള്ള ഭാവമാണ് ക്രിസ്തുവിൻ്റെ കരുണ.

പുതിയ നിയമം മുഴുവൻ ദൈവകരുണയുടെ സുവിശേഷമാണ്.
തൻ്റെ കഷ്ടതകൾക്ക് അപ്പുറത്തേക്ക് അപരൻ്റെ നഷ്ടങ്ങളിലേക്കും ആകുലതകളിലേക്കും കരുതലോടെ നടന്നടുക്കുന്ന പിതൃഭാവമാണ് അത്.

കഠിന കൃത്യങ്ങൾക്ക്
കരുതലുള്ള കാരുണ്യം കൊണ്ട്
ശിക്ഷ നൽകിയതുകൊണ്ടു മാത്രമല്ല;
കരുതലുള്ള കാരുണ്യം കവിഞ്ഞൊഴുകുന്ന കൃപയുടെ കൂടാരം കൂടിയായിരുന്നതുകൊണ്ടുമാണ് ക്രിസ്തുവിൻ്റെ ഹൃദയം തിരുഹൃദയമായത്.

പിടിക്കപ്പെട്ട വ്യഭിചാരിണി മഗ്ദലേന മറിയത്തെ തൻ്റെ മുമ്പിലേക്ക് വലിച്ചിഴച്ചവരോട് ക്രിസ്തു പറഞ്ഞത് കരങ്ങളിൽ അരുതായ്മയുടെ കറ പുരളാത്തവൻ ആദ്യം കല്ലെറിഞ്ഞു കൊള്ളുക എന്നാണ്.
ശേഷം അവൻ കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.
(യോഹന്നാൻ 8 : 8 )
തൻ്റെ മുഖഭാവത്തിൻ്റെ വ്യത്യസ്തത പോലും വായിച്ചെടുത്ത് അവൾ തന്നാൽ ശിക്ഷിക്കപ്പെടരുതെന്ന് അവൻ കരുതിയിട്ടുണ്ടാവണം.

പിന്നീട് … ,
സുരക്ഷിതത്വങ്ങളുടെ ചൂടിനു വേണ്ടി ദാസി പെണ്ണിൻ്റെ ചോദ്യങ്ങൾക്കു മുന്നിൽ ക്രിസ്തുവിനെ നിഷേധിച്ച പത്രോസ്.
ആശ്വാസമായി അരികെ നിൽക്കേണ്ടവൻ അകന്നു മാറി അവനെ അറിയുകയില്ലന്ന് പറഞ്ഞപ്പോൾ ഗുരുവിൻ്റെ ശിക്ഷയുടെ കാഠിന്യവും വർദ്ധിച്ചു.
മുഖമുയർത്തി കരളലിയിക്കുന്ന ഒരു നോട്ടം.
ഒരു തിരിച്ചറിവിനും തിരിച്ചുവരവിനും തകർക്കാനാവാത്ത വിശ്വാസത്തിനും ആ നോട്ടം മതിയായിരുന്നു.

കൂടെ നിൽക്കേണ്ടവൻ കുതറി മാറി കുരുതി കൊടുക്കുവാനൊറ്റുമ്പോൾ…..
ചുംബനം കൊണ്ട് നീ എന്നെ ഒറ്റിക്കൊടുക്കുന്നുവോ എന്നൊരു ചോദ്യം യൂദാസിനോട് …
തീർച്ചയായും യൂദാസ് പശ്ചാത്തപിച്ചിട്ടുണ്ടാകും. അതു കൊണ്ടാണല്ലോ നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തുവെന്ന് പറഞ്ഞ് യൂദാസ് മുപ്പത് വെള്ളി നാണയങ്ങൾ വലിച്ചെറിഞ്ഞത്.

ക്രിസ്തുവിൻ്റെ തിരുഹൃദയാനുസ്മരണം നമ്മെ ക്ഷണിക്കുന്നത് അവനെപ്പോലെ കരുതലുള്ള കരുണയുടെ ഹൃദയം സ്വന്തമാക്കാനാണ്.

ഉള്ളിൽ വേദനയുടെ കനൽ കോരിയിടുന്നവരോട്…..,
കൂടെ നിൽക്കുമെന്ന് കരുതിയവൻ്റെ ക്രൂരതയോട്….,
കരുതലുള്ള കരുണയോടെ ഹൃദയത്തെ ചേർത്തുവയ്ക്കാം.
“ദൈവമേ, അങ്ങയുടെ കാരുണ്യംഎത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെചിറകുകളുടെ തണലില്‍ അഭയംതേടുന്നു.”
( സങ്കീര്‍ത്തനങ്ങള്‍ 36 :

എല്ലാവരും കാണാൻ മറക്കുന്ന എന്നിലെ നന്മയെ കാണുന്ന….
എൻ്റെ മാനുഷിക ബലഹീനതകളുടെ പരാജയക്കണക്കുകൾ നിരത്തുന്നതിനേക്കാൾ.., എന്നിലെ നിസ്സഹായതകളെ ചേർത്തു പിടിക്കുന്ന….
കരുണയുടെ ഭാവം.
എൻ്റെ അയോഗ്യതയുടെ ഭവനത്തിലേക്ക്
നീ വരാൻ എനിക്കെന്തു യോഗ്യത എന്ന്
മനസ്സിൽ വിചാരിക്കും മുമ്പേ….
എന്നോടുള്ള സൗഹൃദത്തിൻ്റെ വിരുന്നുണ്ണാൻ എൻ്റെ ഭവനത്തിലേക്ക് കടന്നു വരുന്നതാണ്
ക്രിസ്തുവിൻ്റെ കരുണ.

അപ്പത്തിൻ്റെ നിസാരതയിലേക്കും….
എൻ്റെ നാവിൻ്റെ നനവിലേക്കും ഇറങ്ങി വന്ന്
‘ എന്നിലലിയാൻ’ മാത്രം ചെറുതാവാൻ മനസ്സാകുന്ന കരുണയുടെ അനന്തഭാവം…

സഹജീവിതങ്ങളെ
ബാഹ്യ നേത്രങ്ങൾ നൽകുന്ന കാഴ്ചയ്ക്കപ്പുറത്തേക്ക് കാണാനാവുന്ന….
അവൻ പറയാതെ തന്നെ അവൻ്റെ ആവശ്യങ്ങളെ,….,നൊമ്പരങ്ങളെ……,
തിരിച്ചറിയുന്ന …,
പര സ്നേഹത്തിലലിയും വരെ മനനം ചെയ്യുന്ന കരുണയുടെ ഹൃദയഭാവങ്ങളെ
സ്വന്തമാക്കാം.

“കരുണയും വിശ്വസ്തതയും നിന്നെ പിരിയാതിരിക്കട്ടെ.
അവയെ നിൻ്റെ കഴുത്തിൽ ധരിക്കുക.
ഹൃദയ ഫലകത്തിൽ രേഖപ്പെടുത്തുകയും ചെയ്യുക.”
( സുഭാഷിതങ്ങൾ 3 : 3 )

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles