സിജോ അമ്പാട്ട് അന്താരാഷ്ട്ര യുവജനസംഘടനയുടെ ഏഷ്യന്‍ പ്രസിഡന്റ്

ബെൽജിയം: വത്തിക്കാനിനു കീഴിലുള്ള അന്താരാഷ്ട യുവജന സംഘടനയായ FIMCAP ന്റ ഏഷ്യൻ പ്രസിഡണ്ടുമാരിൽ ഒരാളായ തലശേരി അതിരൂപതാംഗമായ സിജോ അമ്പാട്ട് തിരഞ്ഞെടുക്കപ്പെട്ടു .സി . ബി സി ഐ, ഐസി വൈ എമ്മിനെ പ്രതിനിധികരിച്ചാണ് സി ജോ ബെൽജിയത്തിൽ നടന്ന ജനറൽ അസംബ്ലിയിൽ പങ്കെടുത്തത് .നിലവിൽ സീറോ മലബാർ സഭയുടെ ഔദ്യോഗിക വക്താവും ,തലശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗവുമാണ്  സിജോ. ഐ സി വൈ എം ദേശീയ പ്രസിഡണ്ട് ,എസ് എം വൈ എം സ്ഥാപക പ്രസിഡണ്ട് , കെ സി വൈ എം സംസ്ഥാന ജനറൽ സെക്രട്ടറി ,തലശേരി അതിരൂപതാ പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിട്ടുണ്ട് .

30 ലധികം രാജ്യങ്ങൾ പങ്കെടുത്ത ജനറൽ അസംബ്ലിയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് ഫിലിപ്പിൻസുകാരനായ ജെറിൽ ഗബ്രിയേൽ ആണ് മറ്റൊരു ഏഷ്യൻ പ്രസിഡണ്ട് .ഇന്ത്യയിലെ യുവജനങ്ങളെ അന്താരാഷ്ട്ര യുവജന സംഘടനകളിലേക്ക് കൈ പിടിച്ചുയുർത്തുവാനും വിവിധ പദ്ധതികളിലൂടെ FIMCAP നെ യുവജനങ്ങളിലേക്കെത്തിക്കുവാനും പരിശ്രമിക്കുമെന്നും പ്രതികരിച്ചു . കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന പള്ളിയംഗമാണ് സിജോ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles