ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു വേണ്ടി ചിലി യുണൈറ്റഡ് ഫൗണ്ടേഷന്‍
മാനവികപുരോഗതിപ്രാപ്തമാക്കുന്ന സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങളുടെ ഉന്നമനത്തിനായി ചിലിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ചിലി യുണൈറ്റഡ് ഫൗണ്ടേഷന്‍. കഴിഞ്ഞ പത്തൊന്‍പത് വര്‍ഷങ്ങളായുള്ള അവരുടെ സേവനത്തിലൂടെ രക്ഷിക്കപ്പെട്ടത് അയ്യായിരകണക്കിനു കുരുന്നു ജീവനുകളാണ്. 2017 സെപ്തംബര്‍ 23ന് ഭ്രൂണഹത്യ അംഗീകരിച്ചുകൊണ്ടുള്ള നിയമം ചിലി ഗവണ്‍മെന്റ് പാസാക്കി. പീഡനത്തിനിരയായ സ്ത്രീ ഗര്‍ഭിണിയായാലോ, ഗര്‍ഭസ്ഥ ശിശുവിനു ജീവനില്ലെങ്കിലോ, അമ്മയുടെ ജീവന് ഭീഷണിയായാലോ ഭ്രൂണഹത്യ സാധൂകരിക്കപ്പടുന്നു. ഗര്‍ഭസ്ഥശിശുക്കളുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ട മാര്‍ച്ച് 22ലെ ഓര്‍മ്മയാചരണഭാഗമായി ചിലിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിനു മുന്‍പില്‍ ഒരുമിച്ചുകൂടിയത് അനേകം ഗര്‍ഭിണികളായ അമ്മമാരും, അവരുടെ കുഞ്ഞുങ്ങളും, ചിലി യുണൈറ്റഡ് ഫൗണ്ടേഷനിലെ അംഗങ്ങളും, വോളന്റിയര്‍മാരുമാണ്. എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ഈ കൂട്ടായ്മ സമര്‍പ്പിക്കപ്പെട്ടത് ഗര്‍ഭസ്ഥസശിശുക്കള്‍ക്കുവേണ്ടിയാണ്.