എല്‍സാല്‍വദോറില്‍ വൈദികന്‍ വെടിയേറ്റു മരിച്ചു

എല്‍സാല്‍വദോര്‍: സെസിലിയോ പെരെസ് എന്ന പുരോഹിതന്‍ ഒരു ഗുണ്ടാസംഘാംഗങ്ങത്തിന്റെ വെടിയേറ്റുമരിച്ചു. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്.

എല്‍ സാല്‍വദോറിലെ സോസോണേറ്റ് രൂപതയിലെ സാന്‍ ജോസെ ലാ മയാദ എന്ന ഇടവകയിലെ ചുമതലയുള്ള വൈദികനായിരുന്നു, ഫാ. പെരെസ്.

കൊല്ലപ്പെട്ട വൈദികന്റെ ശരീരത്തില്‍ മൂന്ന് മുറിവകളുണ്ടായിരുന്നു. രാവിലെ 5 മണിക്ക് വൈദികനെ കാണാനത്തിയ വിശ്വാസികളാണ് കൊല്ലപ്പെട്ട നിലയില്‍ വൈദികന്റെ ദേഹം കിടക്കുന്നുണ്ടായിരുന്നു. ‘ഇയാള്‍ വാടക നല്‍കിയില്ല’ എന്നെഴുതിയ ഒരു കുറിപ്പും തൊട്ടടുത്ത് കിടന്നിരുന്നു. അതിലെ ഒപ്പ് മാരാ സലാവട്രുച്ചാ എന്ന ഗുണ്ടാസംഘത്തിന്റെതായിരുന്നു.

സോസോണേറ്റ് രൂപതാ മെത്രാന്‍ കോണ്‍സ്റ്റാന്റിനോ ബരേര ഫാ. പെരേസിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles