ചൈനയ്ക്കായി മാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ച് മാര്‍പാപ്പാ
വത്തിക്കാന്‍ സിറ്റി: ചൈനയില്‍ വിശ്വാസപരീക്ഷണങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നു പോകുന്ന ക്രൈസ്ത വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ മാധ്യസ്ഥ സഹായം അപേക്ഷിച്ചു.
‘ചൈനയിലുള്ള പ്രിയപ്പെട്ട വിശ്വാസികളേ, ഉപവിയുടെയും സാഹോദര്യത്തിന്റെയും സാക്ഷികളാകാനും സാര്‍വത്രിക സഭയോട് ഐക്യത്തില്‍ പുലരാനും നമ്മുടെ സ്വര്‍ഗീയ മാതാവ് നിങ്ങളുടെ സഹായിക്കും’ മാര്‍പാപ്പാ പറഞ്ഞു.
ചൈനിയിലെ ഷാംഗ്ഹായ് ദേവാലയത്തില്‍ ഷേഷാനിലെ നാഥ എന്ന പേരില്‍ വണങ്ങപ്പെടുന്ന ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാള്‍ ഈ വെള്ളിയാഴ്ചയാണ്. ആ പശ്ചാത്തലത്തിലാണ് ചൈനയിലെ വിശ്വാസികളോട് ഹൃദയം ചേര്‍ത്തു വച്ച് സഭയോടൊപ്പം മാര്‍പാപ്പാ പ്രാര്‍ത്ഥിച്ചത്.
2007 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായാണ് മരിയന്‍ തിരുനാളിനോടനുബന്ധിച്ച് ചൈനയ്ക്കായി പ്രാര്‍ത്തിക്കുന്ന പതിവ് ആരംഭിച്ചത്. ഷെഷാനിലെ നാഥയോടുള്ള ഒരു പ്രാര്‍ത്ഥനയും തദവസരത്തില്‍ അദ്ദേഹം രചിക്കുകയുണ്ടായി.