ബ്രസീലിലെ അപ്പരേസീഡ ബസിലിക്കയുടെ ചരിത്രം

അസ്തമയസൂര്യന്റെ കിരണങ്ങള്‍ തഴുകിയെത്തിയ ഇളംകാറ്റില്‍ മെല്ലെ ചാഞ്ചാടിക്കൊണ്ടിരുന്നു, പാര്യെബാ നദിയില്‍ ആ ചെറുതോണി. നിരാശയുടെ നിഴല്‍ വീണ മിഴികളുമായി ആ മൂന്നു മുക്കുവന്‍മാര്‍ ഡോമിങ്‌ഗോസ് ഗാര്‍സിയ, ജോ ആല്‍വ്‌സ്, ഫിലിപ്പി പെദ്രോസൊ നദിയുടെ ആഴങ്ങളിലേക്ക് ഉറ്റുനോക്കി. പാര്യെബാ നദിയുടെ താഴവരയിലുളള ഒരു ചെറുനഗരമാണ് ഗ്വാരെന്‍ന്റിന്‍ക്വറ്റെ. ഗവര്‍ണ്ണറായ ഡോം പെദ്രോ അല്‍മെഡിഡായ്ക്കായി വിരുന്ന് ഒരുക്കുകയായിരുന്നു നഗരവാസികള്‍. വിരുന്നിന് ധാരാളം മത്സ്യം ആവശ്യമായിരുന്നു. അതിനായി ഇറങ്ങിതിരിച്ചതായിരുന്നു ആ മൂന്നു മുക്കുവന്‍മാര്‍. എന്നാല്‍ മാറി മാറി വലയെറിഞ്ഞിട്ടും അവര്‍ക്കൊന്നും ലഭിച്ചില്ല.

ഒരവസാനശ്രമമെന്നോണം ജോ വീണ്ടും വലയെറിഞ്ഞു. പെട്ടെന്ന് എന്തോ ഒന്ന്് വലയില്‍ കുടുങ്ങി. ശിരസ്സില്ലാത്ത മൂന്നടിയോളം നീളം വരുന്ന ഒരു കളിമണ്‍ ശില്‍പ്പം. വീണ്ടും വലയെറിഞ്ഞപ്പോള്‍ ശില്‍പ്പത്തിന്റെ തല ലഭിച്ചു. വൃത്തിയാക്കുന്നതിനിടെ മൂവരും തിരിച്ചറിയുന്നു അത് അമലോത്ഭവ മാതാവിന്റേതാണെന്ന്. തല ഉടലോടുചേര്‍ത്തവച്ചപ്പോള്‍ അസാധാരണമായ കനം അനുഭവപ്പെട്ടു. ശില്‍പ്പം ഭദ്രമായി തുണിയില്‍ പൊതിഞ്ഞുവച്ചശേഷം മാതാവിനോടു പ്രാര്‍ത്ഥിച്ചുകൊണ്ട് അവര്‍ വലയെറിഞ്ഞു. അത്ഭുതമെന്ന് പറയട്ടെ വലപൊട്ടുമാറ് അവര്‍ക്ക് മത്സ്യം ലഭിച്ചു. ‘Our Lady Of The Appeared Conception’
എന്നാണ് ശില്‍പ്പത്തിന് അവര്‍ നല്‍കിയ പേര്.

ഫിലിപ്പി പെദ്രോസൊയുടെ വസതിയിലാണ് മാതാവിന്റെ ശില്‍പ്പം സൂക്ഷിച്ചുവച്ചത്. മാതാവിനെ വണങ്ങാന്‍ എത്തുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവന്നു. അതിനാല്‍ പെദ്രോസെകുടുംബം 1745 ഒരു ചെറിയ ദേവാലയം നിര്‍മ്മിച്ച് മാതാവിന്റെ ശില്‍പ്പം അവിടെ സ്ഥാപിച്ചു.

1650 കളില്‍ സോ പോളോയിലെ സന്ന്യാസിയായ ഫ്രയീ അഗോസ്തീനോ കളിമണ്ണില്‍ മെനഞ്ഞെടുത്തതായിരുന്നു ആ രൂപം. കടും തവിട്ട് ന്ിറത്തിലുളള ആ രൂപം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനു വ്യക്തമായ തെളിവുകളില്ല.

1737-ല്‍ സ്ഥലം വികാരി ഇീൂൗലശൃീ െവശഹഹല്‍ ദേവാലയം നിര്‍മ്മിച്ച് രൂപം അവിടേയ്ക്കു മാറ്റി. 1834 ല്‍ പുതിയ ഒരു ദേവാലയ നിര്‍മ്മാണത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.
അപ്പരേസീഡ മാതാവിന്റെ അതഭുതങ്ങള്‍ നാടെങ്ങും പ്രചരിച്ചു. ഒരിക്കല്‍ ക്രൂരനായ മേലധികാരിയുടെ ഭവനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട് അപ്പരേസീഡ മാതാവിന്റെ മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച അടിമയുടെ ചങ്ങലകള്‍ താനെ തുറക്കപ്പെട്ടു. അന്ധയായ ഒരു പെണ്‍കുട്ടിക്ക് കാഴ്ച ലഭിച്ചു. ഒരിക്കല്‍ മാതാവിന്റെ രൂപം തകര്‍ക്കാനായി തിരുസഭയെ വെറുത്തിരുന്ന ഒരു മനുഷ്യന്‍ കുതിരപ്പുറത്ത് ദേവാലയവാതില്‍ക്കല്‍ എത്തുന്നു. എന്നാല്‍ പ്രവേശനകവാടത്തില്‍ വച്ച് കുതിരയുടെ കാലുകള്‍ കെട്ടപ്പെടുന്നു.

1888 തീര്‍ത്ഥാടകരുടെ സംഖ്യ 150,000 കവിഞ്ഞു. അതിനാല്‍ ഒരു വലിയ കൊളോണിയല്‍ ബസിലിക്ക നിര്‍മ്മിതമായി. ഡിസംബര്‍ 8ന് ഉദ്ഘാടനം ചെയ്യപ്പെട്ട ആ ദേവാലയം പില്‍ക്കാലത്ത് പഴയ ബസിലിക്ക എന്ന പേരില്‍ അറിയപ്പെട്ടു.

1904 സെപ്റ്റബര്‍ 8ന് അപ്പരേസീഡ മാതാവിന്റെ കിരീടധാരണം നടത്തുകയുണ്ടായി. രാജകുമാരി ഇസബെല്‍ സമ്മാനിച്ചതായിരുന്നു ആ കിരീടം. സ്വര്‍ണ്ണവും അമൂല്യ രത്‌നങ്ങളും പതിച്ച ചിത്രതുന്നലോടുകൂടിയ കട്ടിയുളള മേലങ്കിയും മാതാവിനെ ധരിപ്പിച്ചു. 1908 ഏപ്രില്‍ 29ന് മൈനര്‍ ബസിലിക്ക എന്ന പദവി ദേവാലയത്തിനു ലഭിച്ചു. 1928 ഡിസംബര്‍ 17 ന് മൈനര്‍ ബസിലിക്കയ്ക്കു ചുറ്റുമുളള പ്രദേശം അപ്പരേസീഡ എന്ന നഗരമായി വികസിക്കുന്നു.
1930 ജൂലൈ 16ന് ജോണ്‍ പോള്‍ ആറാമന്റെ ഡിക്രി പ്രകാരം അപ്പരേസീഡ മാതാവി നെ ബ്രസീലിന്റെ രാജ്ഞിയും രക്ഷാധികാരിയും ആയി തിരഞ്ഞെടുത്തു. 1955-ല്‍ ബെനഡിക്ടോ കലിക്‌സ്‌റ്റോയുടെ നേതൃത്വത്തില്‍ ബസിലിക്കയുടെ നീര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഗ്രീക്ക് കുരിശിന്റെ ആകൃതിയിലുളള, ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ കപ്പേളയില്‍ ഒരേ സമയം ഏകദേശം അരലക്ഷത്തോളം പേരെ ഉള്‍ക്കൊളളിക്കാന്‍ സാധിക്കും. 1980 ജൂലൈ 4ന് ബ്രസീല്‍ സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ ദേവാലയത്തെ പ്രമുഖ മരിയന്‍ തീര്‍ത്ഥോടന കേന്ദ്രമാക്കി ഉയര്‍ത്തി. ബലിമദ്ധ്യേ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പറഞ്ഞു -മാതാവിനു പ്രതിഷ്ഠിക്കപ്പെട്ട ഓരോ ഹൃദയങ്ങളിലും നമുക്ക് പ്രത്യാശ ദര്‍ശിക്കാന്‍ സാധിക്കുന്നു. ഈ പ്രത്യാശ പ്രതിനിധാനം ചെയ്യുന്നത് ആദ്ധ്യാത്മികത, ഉദാരത, ഐക്യദാര്‍ഢ്യം, സ്ഥിരോത്സാഹം, സാഹോദര്യം എന്നീ മൂല്യങ്ങളെയാണ് അവയുടെ അടിവേരുകള്‍ ചെന്ന് നില്‍ക്കുന്നതാകട്ടെ ക്രൈസ്തവവിശ്വാസത്തിലും.

അപ്പരേസീഡ മാതാവിന്റെ വെങ്കലപകര്‍പ്പ് ബ്രസീലിയന്‍ എംബസി വത്തിക്കാന് സ്‌പോണ്‍സര്‍ ചെയ്യുകയുണ്ടായി. സെപ്റ്റംബര്‍ 3 2016 ന് പോപ്പ് ഫ്രാന്‍സീസിന്റെ ഉത്തരവ് പ്രകാരം മാതാവിന്റെ വെങ്കലപ്രതിമ വത്തിക്കാന്‍ സിറ്റിയിലെ പൂന്തോട്ടത്തില്‍ പ്രതിഷ്ഠിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles