മഹത്വീകൃതയായ മേരി

കുറേ നൂറ്റാണ്ടുകളായി മേരിയുടെ സ്വർഗ്ഗാരോപണം പ്രഖ്യാപിക്കപ്പെടുവാൻ ക്രൈസ്തവലോകം കാത്തിരിക്കുകയായിരുന്നു. കന്യകയും അമ്മയും ആയവൾ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു;ഭൂമിയിൽ ദൈവത്തിന്റെ ജീവിക്കുന്ന ആലയമായിരുന്നവൾ സ്വർഗീയ സൈന്യങ്ങളുടെയും വിശുദ്ധരുടെ ഗണങ്ങളുടെയും രാജ്ഞിയായി അവരോധിക്കപ്പെടുവാൻ, ദൈവത്തിന്റെ ആനന്ദ വിഷയമായിത്തീരുവാൻ, സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു.

സ്ത്രീയുടെ വിജയത്തിന്റെ സമയം മുൻകൂർ കാണുവിൻ. ദൈവത്തിന്റെ ദാസരുടെ അടയാളം ധരിച്ചിട്ടുള്ളവരുടെ കുടുംബങ്ങൾ സ്ഥാപിച്ചിട്ടുള്ളത് അവളാണ്. തങ്ങളുടെ ഭവനം സ്വർഗ്ഗം ആക്കിയിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവരുടെ കുടുംബങ്ങൾ..സാത്താന്റെമേൽ വിജയം വരിക്കുന്ന സമയം, ലോകത്തിന്റെ, ഭൗതിക വസ്തുക്കളുടെ, മരണത്തിന്റെ മേൽ മേരി വിജയം വരിക്കുന്ന സമയം. മരണം രണ്ടുപ്രാവശ്യം തോൽപ്പിക്കപ്പെട്ടു. ഒരു സൃഷ്ടിയായ അവളിൽ തോറ്റു; പാപത്തിന്റെ ഫലമായ ആത്മീയ മരണം അനുഭവിച്ചിട്ടില്ലാത്ത അവളിൽ;അഴുകൽ കൂടാതെ ശരീരത്തോട് കൂടെ ഇവിടെ സ്വർഗ്ഗത്തിൽ ജീവിക്കുന്ന അവളിൽ മരണം തോൽപ്പിക്കപ്പെട്ടു. മേരിയുടെ വിജയത്തിന്റെ സമയം മുൻകൂട്ടി കാണുവിൻ.

സ്ത്രീകളും പുരുഷന്മാരും കുട്ടികളും- ഏകവും പരിശുദ്ധവും കാതോലികവും അപ്പസ്ത്തോലികവും ആയ റോമാ സഭ ദൈവദൂതഗണത്തോടു കൂടെ (മിഖായേൽ നേതൃത്വം കൊടുക്കുന്ന )ചേരട്ടെ. അങ്ങനെ ഏഴ് തലയും പത്തു കൊമ്പുകളും ഉള്ള ഏഴു കിരീടങ്ങൾ ഉള്ള ദുഷ്ട മൃഗത്തെ വീഴ്ത്തട്ടെ. അങ്ങനെ ക്രിസ്ത്യാനികൾക്ക് ഉപവിയിലും വിശ്വാസത്തിലും ഒന്നിക്കുവാനും ശക്തി പ്രാപിക്കുവാനും സമയം ലഭിക്കട്ടെ. അവസാന യുദ്ധത്തിനായി ഒരുമിച്ചുകൂടി സ്വയം രക്ഷിക്കട്ടെ.

സൂര്യനെ ഉടയാടയാക്കിയ, ചന്ദ്രനെ പാദപീഠം ആക്കിയ, നക്ഷത്രങ്ങൾ കൊണ്ട് മുടി ചൂടിക്കപ്പെട്ടിരിക്കുന്നവൾ മാലാഖമാരുടെയും മനുഷ്യകുലത്തിനു രാജ്ഞിയായി പ്രഖ്യാപിക്കപ്പെടുന്നതിനുമുൻപ് മൃഗത്തിന്മേൽ ഇരിക്കുന്ന സ്ത്രീ രാജ്ഞിയായി പ്രഖ്യാപിക്കപ്പെട്ടാൽ ലോകത്തിന് ദുരിതം.

ക്രിസ്തുവായ എനിക്ക് രണ്ടാമത് ഒരു രക്ഷാകർമ്മം നടത്തുക സാധ്യമല്ല. എന്നാൽ, നരകത്തിന്റെ വലയങ്ങളിൽ നിന്ന് രക്ഷിക്കുവാൻ കഴിവുള്ള ഒരാൾ ഉണ്ട് ; മഹത്വീകൃതയായിരിക്കുന്ന മേരി. അവസാനത്തെ രക്ഷാകർമ്മത്തിന്റെ രഹസ്യം മേരിയോടുള്ള വണക്കത്തിൽ ആണുള്ളത്.

(യേശു മരിയ വാൾതോർത്തായ്ക്ക് നൽകിയ വെളിപ്പെടുത്തലുകളിൽ നിന്ന് – –ഒക്ടോബർ 23 1947)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles