ലോകസമാധനാത്തിനായി സുഡാന്‍ നേതാക്കളുടെ പാദങ്ങള്‍ ചുംബിച്ച് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ഇപ്പോള്‍ ലോകം മുഴുവന്‍ തരംഗമായിരിക്കുന്നത് ഫ്രാന്‍സിസ് പാപ്പാ കുനിഞ്ഞ് പരസ്പര ശത്രുതയില്‍ കഴിയുന്ന സുഡാന്‍ നേതാക്കളുടെ പാദങ്ങള്‍ ചുംബിക്കുന്ന ചിത്രങ്ങളാണ്. ലോകസമാധാനത്തിനായുള്ള യാചനയുടെ പ്രകടനമായിട്ടാണ് ക്രിസ്താനികളുടെ മഹാ ഇടയന്‍ ശത്രുതയില്‍ കഴിയുന്ന സുഡാന്‍ നേതാക്കളുടെ പാദങ്ങള്‍ ചുംബിച്ച് ക്രിസ്തുവിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തത്.

ഇനി ആഭ്യന്തര യുദ്ധത്തിലേക്ക് മടങ്ങി പോകരുതേ എന്ന് പാപ്പാ നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു. വത്തിക്കാനില്‍ സുഡാന്‍ നേതാക്കള്‍ക്കായി നടത്തിയ ആത്മീയ ധ്യാനത്തിന് ശേഷമാണ് പരിശുദ്ധ പിതാവ് നേതാക്കളുടെ പാദങ്ങള്‍ ചംബിച്ചത്.

“ഒരു സഹോദരന്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് യാചിക്കുന്നു, സമാധാനത്തില്‍ കഴിയുക. എന്റെ ഹൃദയം കൊണ്ട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം. പല പ്രശ്‌നങ്ങളുമുണ്ടാകും. എന്നാല്‍ അവയില്‍ മുങ്ങിപ്പോകാന്‍ നാം നമ്മെ അനുവദിക്കരുത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുക” ഫ്രാന്‍സിസ് പാപ്പാ തെക്കാന്‍ സുഡാന്‍ പ്രസിഡന്റ് സാല്‍വ കീര്‍, പ്രതിപക്ഷ നേതാവ് റീക്ക് മച്ചാര്‍, മൂന്നു വൈസ് പ്രസിഡന്റ് എന്നിവരോട് അഭ്യര്‍ത്ഥിച്ചു.

കടുത്ത കാലു വേദനയുള്ള പാപ്പാ കുനിഞ്ഞ് തങ്ങളുടെ പാദങ്ങള്‍ ചുംബിക്കുന്നത് കണ്ട് നേതാക്കള്‍ അമ്പരന്നു പോയി എന്നാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. നിരന്തരമായ ആഭ്യന്തരയുദ്ധങ്ങള്‍ കൊണ്ട് അശാന്തമായ ഭൂമിയാണ് തെക്കാന്‍ സുഡാന്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles