ഫിലിപ്പ് മുള്‍റൈന്‍ ഇനി ഫാ മുള്‍റൈന്‍

ദൈവത്തിന്റെ വിളികളും വഴികളും വ്യത്യസ്തമാണ്. അത് തിരിച്ചറിയാനാണ് പലപ്പോഴും നമ്മള്‍ വൈകുന്നത്. ഡബ്ലിനി ല്‍ ഡൊമിനിക് സ്ട്രീറ്റിലുള്ള സെന്റ്. സേവ്യര്‍സ് ദേവാലയത്തില്‍ നടന്ന തിരു പട്ട കര്‍മ്മം വെളിപ്പെടുത്തുന്നത് ഈ ദൈവ വഴികളെ കുറിച്ചാണ്. പ്രശസ്ത ഫുട്‌ബോ ള്‍ താരമായിരുന്ന ഫിലിപ് മുള്‍റൈന്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട കര്‍ മ്മമായിരുന്നു പള്ളിയില്‍ വച്ച് നടന്നത്. വിശ്വാസ തിരുസംഘത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായ ആര്‍ച് ബിഷപ്പ് അഗസ്റ്റിന്‍ ഡി നോയിയുടെ കൈ വയ്പ്പ് വഴിയാണ് ഫിലിപ് അഭിഷിക്തനായത്.
ഫുട്‌ബോള്‍ മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീ കരിച്ചു ജീവിച്ചിരുന്ന ഫിലിപ്പ് മുപ്പത്തി ഒന്നാമത്തെ വയസിലാണ് ഫുട്‌ബോള്‍ രംഗത്തോട് വിട പറഞ്ഞതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായതും. തന്റെ ജീവിതത്തിലെ ഇരുട്ട് നിറഞ്ഞ സമയങ്ങ ളില്‍ ദൈവത്തില്‍ നിന്നും ഏറെ ദൂരെയായി രുന്നു താനെന്നും ഫിലിപ്പ് പറയുന്നു. ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെട ലാണ് ദൈവത്തിലേക്ക് ഫിലിപ്പിനെ അടു പ്പിച്ചത്. ഒത്തിരി നാളത്തെ പ്രാര്‍ത്ഥന യ്ക്കും പഠനത്തിനും ശേഷമാണ് ജീവിതം ഇനി ക്രിസ്തുവിനു വേണ്ടി എന്ന് തിരുമാ നിച്ചു കൊണ്ട് പൗരോഹിത്യത്തിന്റെ പാത യിലേക്ക് താന്‍ എത്തിയതെന്നും അമ്മയും സുഹൃത്തുക്കളും തന്നെ പിന്തുണച്ചുവെ ന്നും ഫിലിപ് പറയുന്നു. ന്യൂ ബ്രിഡ്ജിലെ ഡോമിനിഷ്യന്‍ സന്ന്യാസ സമൂഹത്തിലേ ക്കാണ് ഫിലിപ്പ് നിയമിതനാകുന്നത്. ബെല്‍ ഫാസ്റ്റിലെ സെന്റ്. ഒലിവര്‍ പ്ലങ്കറ്റ് ദേവാല യത്തില്‍ പ്രഥമ ദിവ്യ ബലി അര്‍പ്പിച്ച ഫിലിപ്പ് മുള്‍റൈന്‍ വേനല്‍ക്കാലത്ത് ന്യൂ ബ്രിഡ്ജ് കോളേജിലെ ചാപ്ലെയിന്‍സില്‍ ചേരും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles