താവ് കുരിശിനെ കുറിച്ച് അറിയാമോ?

ജറുസലെം പട്ടണത്തിലൂടെ കടന്നുപോവുക. ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെയോര്‍ത്ത്‌ കരയുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടുക. അവിടുന്നു മറ്റുള്ളവരോടു ഞാന്‍ കേള്‍ക്കേ ആജ്‌ഞാപിച്ചു; അവന്‍െറ പിന്നാലെ പട്ടണത്തില്‍ സഞ്ചരിച്ച്‌ സംഹാരം തുടങ്ങുവിന്‍. നിങ്ങളുടെ കണ്ണില്‍ അലിവുണ്ടാകരുത്‌; കരുണ കാണിക്കരുത്‌. വൃദ്‌ധരെയും യുവാക്കളെയുംയുവതികളെയും പൈതങ്ങളെയും സ്‌ത്രീകളെയും നിശ്‌ശേഷം വധിക്കുവിന്‍. എന്നാല്‍ അടയാളമുള്ളവരെയാരെയും തൊടരുത്‌. എന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍ത്തന്നെ ആരംഭിക്കുവിന്‍! അവര്‍ ആലയത്തിനു മുമ്പിലുണ്ടായിരുന്ന ശ്രഷ്‌ഠന്‍മാരില്‍തന്നെ ആരംഭിച്ചു.(എസെക്കിയേല്‍ 9 : 4-6).

ഹീബ്രു അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായ ‘താവ് ‘എന്ന അക്ഷരത്തെ കുറിച്ചാണ് ഇവിടെ പറയുന്ന അടയാളം സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ T എന്ന അക്ഷരത്തോട് വളരെയധികം സാമ്യമുള്ള ഈ അക്ഷരം കുരിശുമായി ബന്ധപ്പെടുത്തിയാണ് വിശുദ്ധ ഫ്രാൻസിസ് അസീസി വിശദീകരിച്ചിരുന്നത്. അദ്ദേഹം അയച്ചിരുന്ന കത്തുകളിൽ മേൽ എല്ലാം ഈ അടയാളം പതിച്ചിരുന്നു. എല്ലാ പ്രവർത്തികളും താവ് അടയാളത്തോടെയാണ് അദ്ദേഹം ആരംഭിച്ചിരുന്നത്. ഹീബ്രു അക്ഷരമാലയിലെ അവസാനത്തെ അക്ഷരം ആയതുകൊണ്ട് ഇത് അന്ത്യവിധിയെ സൂചിപ്പിക്കുന്നതിനു വേണ്ടിയും ആദിമ ക്രൈസ്തവർ ഉപയോഗിച്ചിരുന്നു.

ഈ അടയാളത്തെ പറ്റി യേശു മരിയ വാൽതോർത്തായ്ക്ക് നൽകിയ വിശദീകരണം താഴെ ചേർക്കുന്നു.
താവ് T- ആകൃതിയിലുള്ള ഒരു കുരിശാണ്. ഭരണീയരെ അടയാളപ്പെടുത്തുന്ന കുരിശ് അങ്ങനെയായിരിക്കണം. കാരണം, അവരുടെ സിംഹാസനത്തിനു മുകളിൽ മേൽകെട്ടി വയ്ക്കാൻ പാടില്ല. അവർ ദൈവപുത്രരാണ്. എന്നാൽ, പിതാവിന്റെ ആദ്യജാതർ അല്ല. ആദ്യ ജാതനായ പുത്രൻ മാത്രമാണ് രാജകീയ സിംഹാസനത്തിൽ ഇരിക്കുന്നത്. ക്രിസ്തുവിന്റെ ഭൗമിക സിംഹാസനം കുരിശ് ആയിരുന്നു.

അവന്റെ കുരിശിന്മേൽ ഉയരത്തിൽ ശിരസ്സിനു മീതെ ഉണ്ടായിരുന്ന വിലങ്ങുതടിയിൽ അവന്റെ മഹത്വമേറിയ അടയാളം ഉണ്ടായിരുന്നു:”യഹൂദരുടെ രാജാവായ യേശുക്രിസ്തു” ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ അടയാളം, മുകളിലത്തെത് ഇല്ലാതെ വഹിക്കുന്നു. അത് വളരെ യുക്തമാണ്. കാരണം,അവർ രാജകീയ വംശത്തിലെ മക്കളാണ്. എന്നാൽ പിതാവിന്റെ ആദ്യജാതരല്ല. ‘താവ് ‘ അടയാളം എന്തുകൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ളത്? അത് എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?

ഓ ! പദാർത്ഥ പരമായ രൂപങ്ങൾ വിട്ടുകളയുവിൻ. കാരണം, നിങ്ങൾ മുങ്ങി ഇറങ്ങുന്നത് പരിപൂർണ്ണമായി അരൂപിയുടെതായ എന്റെ രാജ്യത്തെക്കുറിച്ചുള്ള അറിവിലേക്ക് ആണ്. മാലാഖമാർ പ്രാവർത്തികമാക്കുന്ന കല്പനയിൽ നിന്ന് നിങ്ങളെ വിമുക്തരാക്കുന്ന അടയാളം പദാർത്ഥപരമായ ഒന്നല്ല. മനുഷ്യനയനങ്ങൾക്ക് അദൃശ്യരായ, എന്നാൽ ശുശ്രൂഷകരായ എന്റെ ദൂതന്മാർക്ക് തെളിവായി കാണുവാൻ കഴിയുന്ന അടയാളം നിങ്ങളുടെ അരൂപിയിൻമേൽ ആയിരിക്കും എഴുതപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ പ്രവൃത്തികൾ തന്നെയാണ് ആ അടയാളം കൊത്തിവച്ചിട്ടുള്ളത്.ജീവന് അർഹമാക്കുന്ന ആ അടയാളം ഓരോരുത്തരുടെയും ജീവിതകാലത്ത് നിങ്ങൾ തന്നെയാണ് കൊത്തിവയ്ക്കുന്നത്.

പ്രായം, സമൂഹത്തിലെ സ്ഥാനം എന്നിത്യാദികൾ എന്റെ ദൈവദൂതന്മാരുടെ ദൃഷ്ടിയിൽ ഒന്നുമല്ല. വിലയുള്ള ഏകവസ്തു ആ അടയാളം ആയിരിക്കും. അത് രാജാക്കന്മാരെയും യാചകരെയും തുല്യരാക്കും. സ്ത്രീകളും പുരുഷന്മാരും പുരോഹിതരും യോദ്ധാക്കളും എല്ലാവരും തുല്യരായിരിക്കും. എല്ലാവരും ഒരുപോലെ അത് വഹിക്കും. അവരവരുടെ ജീവിതത്തിൽ അവർ തുല്യമായി ദൈവകൽപനകൾ അനുസരിക്കുകയും അവിടുത്തേക്ക്‌ സേവനം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ പ്രതിസമ്മാനവും ഒന്നുതന്നെ ആയിരിക്കും. ദൈവത്തെ കാണുകയും നിത്യമായി ആനന്ദിക്കുകയും ചെയ്യുക. എന്റെ മുൻപിൽ തിളങ്ങുന്ന അടയാളത്തോടുകൂടെ വരുന്ന എല്ലാവർക്കും സമ്മാനം അതായിരിക്കും.

ദൈവത്തിനു സകല മഹത്വവും സമ്പൂർണ്ണ അനുസരണവും നൽകണം എന്ന ബോധ്യം നിങ്ങളുടെ ആത്മാവിൽ വിശുദ്ധമായ ആ അടയാളം കൊത്തി വയ്ക്കുന്നു. ആ അടയാളം നിങ്ങളെ എന്റെതാക്കുന്നു. എന്നോട് ആനന്ദദായകമായ ഒരു സാധർമ്യം നിങ്ങളിൽ ഉളവാക്കുന്നു. തന്മൂലം, എന്നെ പോലെ നിങ്ങളും ആളുകളുടെ പാപങ്ങൾ ഓർത്ത് ദുഃഖിക്കുന്നു. കാരണം, ആ പാപങ്ങൾ ദൈവത്തെ നിന്ദിക്കുകയും നിങ്ങളുടെ സഹോദരീ സഹോദരന്മാർക്ക് മരണം- ആത്മാവിൽ മരണം വരുത്തുകയും ചെയ്യുന്നു. നിങ്ങളിൽ സ്നേഹം കത്തുന്നു. സ്നേഹം എവിടെയുണ്ടോ അവിടെ രക്ഷയുണ്ട്. ”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles