റോമിലെ നാല് മഹാബസിലിക്കകളെ കുറിച്ച് അറിയേണ്ടേ?

വിശുദ്ധ ജോൺ ലാറ്ററൻ ആർച്ച് ബസിലിക്ക
( Archbasilica of Saint John Lateran)

മാർപാപ്പാ മെത്രാനായുള്ള റോം രൂപതയുടെ കത്തീഡ്രലാണ്, വിശുദ്ധ ജോണ്ലാറ്റന് ബസിലിക്ക.
വിശുദ്ധ യോഹന്നാൻ്റെ നാമത്തിലുള്ള ലാറ്ററൻ ആർച്ച് ബസിലിക്ക നമ്മുടെ രക്ഷകൻ്റെയും സ്നാപക യോഹന്നാൻ്റെയും സുവിശേഷകനായ യോഹന്നാൻ്റെയും നാമത്തിലാണ് .ലോകത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും മാതാവ് എന്നാണ് ലാറ്ററാൻ ബസിലിക്ക അറിയപ്പെടുന്നത്. റോമിലെ മെത്രാൻ്റെ ഭദ്രാസന ദൈവാലയമായിരുന്നു ലാറ്ററാൻ ബസിലിക്ക. പൊതുജനങ്ങൾക്കായുള്ള റോമിലെ ഏറ്റവും പഴക്കം ചെന്ന ദൈവാലയമായ ലാറ്ററാൻ ബസിലിക്ക പശ്ചാത്യ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ബസിലിക്കായുമാണ്. പാശ്ചാത്യ ലോകത്ത് ആർച്ചുബസിലിക്കാ പദവിയുള്ള ഈ ദൈവാലയം AD 324 ലാണ് കൂദാശ ചെയ്തത്.
വിശുദ്ധ പത്രോസിൻ്റെ ബസിലിക്കാ
(Saint Peter’s Basilica)
റോമിലെ വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയെ റോമാ രൂപതയുടെ കത്തീഡ്രലും മാർപാപ്പയുടെ ഔദ്യോഗിക സിംഹാസനമാണ് എന്നാണ് സാധാരണ എല്ലാവരും കരുതുന്നത്. പക്ഷെ അതു ശരിയല്ല. ആദ്യ മാർപാപ്പയായ പത്രോസിൻ്റെ കബറിടത്തിനു മുകളിലാണ് ഈ ബസിലിക്കാ സ്ഥിതി ചെയ്യുന്നത്. 1626 നവംബർ പതിനെട്ടാം തീയതിയാണ് ബസിലക്കയുടെ കൂദാശ കർമ്മം നിർവ്വഹിച്ചത്. മാർപാപ്പയുടെ ആരാധനക്രമ കർമ്മങ്ങൾ നടക്കുന്നത് സാധാരണയായി വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ദൈവാലയങ്ങളിൽ ഒന്നായാണ് ഈ ബസിലിക്കായെ കണകാക്കുന്നത്.
വിശുദ്ധ പൗലോസിന്റെ ബസിലിക്ക
(Basilica of Saint Paul Outside the Walls)
വിശുദ്ധ പൗലോസിന്റെ കബറിടത്തിൻ്റെ മുകളിലാണ് വിശുദ്ധ പൗലോസിന്റെ ബസിലിക്ക സ്ഥിതി ചെയ്യുന്നത്.
റോമൻ ചക്രവർത്തിയായ കോൺസ്റ്റൻ്റയിൻ ഒന്നാമനാണ് ഈ ദൈവാലയത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്.
നാലാം നൂറ്റാണ്ടിൽ കൂദാശ ചെയ്ത ഈ ദൈവാലയത്തിൻ്റെ പണി പൂർത്തിയായത് 1840 ലാണ്. വത്തിക്കാൻ രാജ്യത്തിൻ്റെ പുറത്താണ് ഈ ബസിലിക്കാ സ്ഥിതി ചെയ്യുന്നതെങ്കിലും പരിശുദ്ധ സിംഹാസനത്തിനാണ് ഈ ദൈവാലയത്തിൻ്റെ ഉടമസ്ഥാവകാശം.
ഇറ്റാലിയൻ ഭരണകൂടം നിയമപരമായി വത്തിക്കാനു ഈ ദൈവാലയത്തിനുള്ള അവകാശം പൂർണ്ണമായി അംഗീകരിക്കുന്നു.
പരിശുദ്ധ മറിയത്തിന്റെ വലിയ ബസിലിക്ക
(Basilica of Saint Mary Major)
ഇറ്റലിയിലെ ഏറ്റവും വലിയ മരിയൻ ദൈവാലയമാണ് സെന്റ് മേരീസ് മേജര് ബസിലിക്ക. പരിശുദ്ധ കന്യകാമറിയത്തിൻ്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ഏക മേജര് ബസിലിക്കയാണിത്.

വി.ലുക്കാ വരച്ചതായി വിശ്വസിക്കപ്പെടുന്ന Salus Populi Romani ( the Protectress of the People of Rome) റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന മരിയൻ ചിത്രം ഈ ദൈവാലയത്തിലാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വി.ഹെലനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്ത് (Pope St. Gregory the Great 590-604) റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി ഗ്രിഗറി മാർപാപ്പ പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും തൽഫലമായി റോമാ പട്ടണം പ്ലേഗിൽ നിന്നു പൂർണ്ണമായി മുക്തമാവുകയും ചെയ്തു. 1838, ഗ്രിഗറി പതിനാറാമൻ മാർപാപ്പ ( Pope Gregory XVI (1830-1846) റോമിൽ കോളറ പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ ശിരസ്സിൽ കിരീടം അണിയിക്കുകയും ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles