പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം!

ആവേശത്തോടെ ക്രൈസ്തവ ലോകം കാത്തിരുന്ന ആ വാര്‍ത്ത യാഥാര്‍ത്ഥ്യമാകുന്നു. ക്രിസ്തുവിന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങള്‍ ഏറ്റവും ഹൃദയാവര്‍ജകമായി ചിത്രീകരിച്ചിട്ടുള്ള പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയുടെ രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രത്തില്‍ യേശുവിനെ അവതരിപ്പിച്ച ജിം കവിയേസല്‍ തന്നെയായിരിക്കും രണ്ടാം ചിത്രത്തിലും യേശുവിനെ അവതരിപ്പിക്കുന്നത്. മെല്‍ ഗിബ്‌സനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമയേത്തെ കുറിച്ച് കൂടതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന ജിം ഇത്ര മാത്രം പറഞ്ഞു: ഒരു കാര്യം ഞാന്‍ ഉറപ്പു തരാം. അത് ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ആയിരിക്കും!
‘ഉയിര്‍ത്തെഴുന്നേല്‍പ്പ്. വലിയ പ്രമേയം. എന്റെ ദൈവമേ!’ എന്നാണ് മെല്‍ ഗിബ്‌സന്‍ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്.

പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ യേശു ഇനി വി. ലൂക്ക!

യേശു ക്രിസ്തുവിനെയും അവിടുത്തെ പീഡാസഹനങ്ങളെയും അതീവ ഹൃദ്യമായി അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെയും വിശ്വാസികളുടെയും ഹൃദയങ്ങള്‍ കവര്‍ന്ന ജിം കവിയേസല്‍ വി. ലൂക്കയായി വേഷമിടുന്നു. മാര്‍ച്ച് 28 ന് പ്രദര്‍ശനത്തിനെത്തുന്ന പോള്‍ ദ അപ്പോസ്തല്‍ ഓഫ് ക്രൈസ്റ്റ് എന്ന സിനിമയിലാണ് അമേരിക്കന്‍ നടനായ ജിം ലൂക്കായെ അവതരിപ്പിക്കുന്നത്. ജെയിംസ് ഫോക്ക്‌നറാണ് വി. പൗലോസായി വേഷമിടുന്നത്.

വി. പൗലോസിന്റെ അന്ത്യനാളുകളാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. നീറോ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴില്‍ ജയിലില്‍ മരണം കാത്തു കിടക്കുമ്പോഴുള്ള സംഭവങ്ങളാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. വൈദ്യന്‍ കൂടിയായ വി. ലൂക്ക ജയിലില്‍ ചെന്ന് പൗലോസിനെ സന്ദര്‍ശിക്കുന്ന സന്ദര്‍ഭവും ചിത്രത്തിലുണ്ട്.

ക്ഷമ, കരുണാര്‍ദ്ര സ്‌നേഹം എന്നീ സുകൃതങ്ങളെ വിഷയമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നതെന്ന് കവിയേസല്‍ പറഞ്ഞു. റോമന്‍ അടിച്ചമര്‍ത്തലിനെതിരെ നീതിയുടെ ശബ്ദം ഉയര്‍ത്താന്‍ മുതിരുന്ന ലൂക്കായെ പൗലോസ് ശാന്തനാക്കുന്ന രംഗമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു

‘ക്ഷമ തുടങ്ങുന്നത് വെറും സ്‌നേഹത്തില്‍ നിന്നല്ല, തീവ്ര സ്‌നേഹത്തില്‍ നിന്നാണ്. നമ്മെ പോലെ ചിന്തിക്കുന്നവരെ സ്‌നേഹിക്കാന്‍ എളുപ്പമാണ്. എന്നാല്‍ നാം ചിന്തിക്കുന്നതിന്റെ നേരെ വിപരീതമായി ചിന്തിക്കുന്നവരെ ബഹുമാനിക്കാനും സ്‌നേഹിതരായി കാണാനും വളരെ പ്രയാസമാണ്. ഇതാണ് ഈ സിനിമയുടെ കേന്ദ്ര സന്ദേശം’ കവിയേസല്‍ പറഞ്ഞു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആലോചനകള്‍ നടന്നു വരുന്നതായും അദ്ദേഹം അറിയിച്ചു. യേശുവിന്റെ ഉത്ഥാനമായിരിക്കും അതിലെ പ്രധാന വിഷയം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles