യേശുവിന്റെ തിരുമുറിവുകളില്‍ നിന്ന് കാരുണ്യം നമ്മിലേക്ക് ഒഴുകുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: നമുക്കും യേശുവിനും ഇടയില്‍ തുറന്നു വച്ച കരുണയുടെ ചാലുകളാണ് യേശുവിന്റെ തിരുമുറിവ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവത്തിന്റെ ആര്‍ദ്രമായ സ്‌നേഹത്തിലേക്ക് പ്രവേശിക്കാനും അവിടുത്തെ സ്പര്‍ശിച്ചറിയുവാനും വേണ്ടി ദൈവം തുറന്നു വച്ച പാതയാണ് യേശുവിന്റെ തിരുമുറിവുകളെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. നാം ഒരിക്കലും ദൈവത്തിന്റെ കാരുണ്യത്തെ സംശയിക്കരുതെന്നും പാപ്പാ വ്യക്തമാക്കി.

ഓരോ ദിവ്യബലിയിലും നാം ഉത്ഥിതനായ ക്രിസ്തുവിന്റെ തിരുമുറിവില്‍ ചുംബിക്കുകയാണ് ചെയ്യുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ദിവ്യകാരുണ്യ ഞായറാഴ്ച ദിവസം സാസിയിലെ സാന്തോ സ്പിരിത്തോ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

യേശുവിന്റെ ഉയിര്‍പ്പിനും സ്വര്‍ഗാരോഹണത്തിനും ഇടയിലുള്ള കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ ധ്യാനപൂര്‍വം സംസാരിച്ചു. സമാധാനം, പാപപൊറുതി, തിരുമുറിവുകള്‍ എന്നിവയിലൂടെ ശിഷ്യന്‍മാര്‍ യേശുവിന്റെ കാരുണ്യം സ്വീകരിച്ചു.

നാം യേശുവിന്റെ തിരുമുറിവുകള്‍ ചുംബിക്കുകയും ആരാധിക്കുകയും ചെയ്യുമ്പോള്‍ ഒരു കാര്യം നാം ഓര്‍ക്കണം, നമ്മുടെ ബലഹീനതകളെ ദൈവത്തിന്റെ ആര്‍ദ്രസ്‌നേഹം സ്വീകരിക്കുകയാണ് ചെയ്യുന്നതെന്ന്, പാപ്പാ പറഞ്ഞു.

ഒരു വി. കുര്‍ബാനയിലും ഇത് സംഭവിക്കുന്നുണ്ട്. കുര്‍ബാനയില്‍ ഉത്ഥാനം ചെയ്തതും മുറവേറ്റതുമായ തന്റെ ശരീരം നമുക്ക് വേണ്ടി അവിടുന്ന് അര്‍പിക്കുകയാണ് ചെയ്യുന്നത്. നാം അവിടുത്തെ സ്പര്‍ശിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ജീവിതങ്ങളെ തൊടുന്നു. അവിടുന്ന് നമുക്കു വേണ്ടി സ്വര്‍ഗത്തെ താഴ്ത്തി കൊണ്ടു വരുന്നു. അവിടുത്തെ പ്രഭാമയമായ മുറിവുകള്‍ നമ്മുടെ ഉള്ളിലെ ഇരുളിനെ മായ്ച്ചു കളയുന്നു.’ പാപ്പാ വിശദീകരിച്ചു.

വി. തോമസിനെ പോലെ നാം ദൈവത്തെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ദൈവം നമുക്ക് എത്ര സമീപസ്ഥനാണ് എന്ന അറിവില്‍ നാം ഉദ്‌ഘോഷിക്കുന്നു, ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!:’ എല്ലാം വരുന്നത് ദൈവത്തിന്റെ അനന്ത കാരുണ്യത്തില്‍ നിന്നാണ്, പാപ്പാ കൂട്ടിച്ചേര്‍ത്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles