2019 ല്‍ മാര്‍പാപ്പായുടെ യാത്രകള്‍ ഇതാ!

വത്തിക്കാന്‍: തിരക്കേറിയ വര്‍ഷമാണ് 2019 ഫ്രാന്‍സിസ് പാപ്പായെ സംബന്ധിച്ചിടത്തോളം. യുഎഇ, പാനമ, മൊറോക്ക, ബള്‍ഗേറിയ, മാസിഡോണിയ എന്നീ വിദേശരാജ്യങ്ങളുടെ സന്ദര്‍ശനം കൂടാതെ ആമസോണ്‍ തടങ്ങളില്‍ സിനഡില്‍ പങ്കെടുക്കാനും പാപ്പാ യാത്രയാകും.
ലോക യുവജനസമ്മേളനം ഈ വര്‍ഷം നടക്കുന്നത് പാനമയിലാണ്. ജനുവരി 23 മുതല്‍ 28 വരെ. യുഎഇ സന്ദര്‍ശനവും ചരിത്രമുഹൂര്‍ത്തമാകും.