എളിമ മാധ്യമപ്രവര്‍ത്തനത്തിന്റെ ആധാരം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: മാധ്യമപ്രവര്‍ത്തകര്‍ വലിയ ഉത്തരവാദിത്വം ഉള്ളവരാണെന്നും അതിന്റെയെല്ലാം ആധാരം എളിമയായിരിക്കണം എന്നും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ.
‘എളിമ എന്ന പുണ്യം ആത്മീയ ജീവിതത്തില്‍ അത്യന്താപേക്ഷിതമായ പുണ്യമാണ്. എന്നാല്‍ ഞാന്‍ പറയുന്നു, അത് മാധ്യമപ്രവര്‍ത്തനത്തിന് അടിസ്ഥാനമായി വേണ്ട പുണ്യമാണ്’ പാപ്പാ പറഞ്ഞു.
പ്രൊഫഷണലിസം, എഴുതാനുള്ള കഴിവ്, അന്വേഷണത്തിനുള്ള കഴിവ്, കൃത്യമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവ് തുടങ്ങി വളരെ പ്രധാനപ്പെട്ട ഗുണങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകന് ഉണ്ടായിരിക്കണം. എന്നാല്‍ എളിമയാണ് മൂല്ലക്കല്ല്. അതാണ് അടിസ്ഥാനം, പാപ്പാ വ്യക്തമാക്കി.
നിങ്ങള്‍ക്ക് വലിയൊരു ഉത്തരവാദിത്വമുണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളും സോഷ്യല്‍ മീഡിയിയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഉത്തവാദിത്തത്തോടെ വേണം. നിങ്ങള്‍ ചെയ്യുന്ന കടമകള്‍ ഉത്തവാദിത്വത്തോടെയും സമൂഹത്തോടുള്ള പ്രതിബദ്ധതയോടും കുടെ ആയിരിക്കുന്നതിന് എളിമ ആവശ്യമാണ്, പാപ്പാ കൂട്ടിച്ചേര്‍ത്തു.