കുട്ടികളുടെ ദുരുപയോഗം തടയാന്‍ ഡോണ്‍ ബോസ്‌കോയുടെ രീതി പ്രയോജനപ്രദമെന്ന് മാര്‍പാപ്പാ
വത്തിക്കാന്‍ സിറ്റി: കുട്ടികളുടെ ദുരുപയോഗത്തിനെതിരെ ശക്തമായി ആഞ്ഞടിച്ച് ഫ്രാന്‍സിസ് പാപ്പാ. വീഡിയോ സന്ദേശത്തിലാണ് പാപ്പാ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘തടയുക. തടയുക. കാരണം എപ്പോഴാണ്, എവിടെ വച്ചാണ് ഒരു കുട്ടി ദുരുപയോഗിക്കപ്പെടാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പലയിടത്തു വച്ചും കുട്ടി വഴിതെറ്റിപ്പിക്കപ്പെടാം, ആരെങ്കിലും അതിനെ മയക്കുമരുന്നിന് അടിമയാക്കിയേക്കാം, ലൈംഗികമായ ദുരുപയോഗം മാത്രമാണ് ദുരുപയോഗം എന്ന് ചിന്തിക്കരുത്, എല്ലാത്തരം ദുര്‍മാര്‍ഗങ്ങളും കുട്ടികള്‍ക്കെതിരായ ദ്രോഹമാണ്’ പാപ്പാ വ്യക്തമാക്കി.
ദുരുപയോഗത്തിനെതിരായ കോഴ്‌സുകള്‍ വളരെ പ്രധാനമാണെന്ന് പാപ്പാ പറഞ്ഞു. എല്ലാ ക്ടടുകള്‍ക്കും ഇത് ഉപകാരപ്രദമാണ്. ഇതു വഴി നല്ലൊരു പരിധി വരെ കുട്ടികളുടെ ദുരുപയോഗം തടയാന്‍ സാധിക്കും എന്ന് പാപ്പാ പറഞ്ഞു.
ഈ സന്ദര്‍ഭത്തില്‍ വി. ഡോണ്‍ ബോസ്‌കോയുടെ ശുശ്രൂഷ സുപ്രധാനമാണെന്ന് പാപ്പാ പറഞ്ഞു. പ്രതിരോധമാര്‍ഗങ്ങളടങ്ങിയ വിദ്യാഭ്യാസ രീതിയാണ് ഡോണ്‍ ബോസ്‌കോ നടപ്പില്‍ വരുത്തിയത്.