പ്രത്യാശയുടെ പ്രവാചകരാകുക: സന്ന്യസ്തരോട് മാര്‍പാപ്പ
വത്തിക്കാന്‍: പ്രത്യാശയുടെ പ്രവാചകരാകാന്‍ സ്‌പെയിനിലെ സന്ന്യസ്തരോട് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. സ്പാനിഷ് കോണ്‍ഫറന്‍സ് ഓഫ് റിലിജിയസിന്റെ 25ാം ജനറല്‍ അസംബ്ലിയിലേക്ക് അയച്ച പേപ്പല്‍ സന്ദേശത്തിലാണ് പാപ്പാ ഈ ആഹ്വാനം നടത്തിയത്.
‘സ്‌നേഹത്തിന്റെയും ആശ്ചര്യത്തിന്റെ നിരന്തരമായ സന്ദേശങ്ങളിലൂടെ കര്‍ത്താവ് നമുക്ക് പ്രത്യാശ പകര്‍ന്നു തരുന്നു. ചില നേരങ്ങളില്‍ അവ നമ്മെ ലക്ഷ്യം നഷ്ടപ്പെട്ടവരാക്കുമെങ്കിലും നമ്മുടെ അടഞ്ഞ മനോഭാവങ്ങളില്‍ നിന്നും അടച്ചു പൂട്ടിയ ആത്മീയതയില്‍ നിന്നും മോചനം നേടുവാന്‍ അവ സഹായകരമാകും’ പാപ്പാ പറഞ്ഞു.
സ്‌പെയിനിലെ സമര്‍പ്പിതരായ സ്ത്രീപുരുഷന്‍മാരുടെ ദൗത്യം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള എല്ലാ പരിശ്രമവും വേണമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. പ്രത്യാശയുടെ പ്രവാചകരായ ഓരോ സന്ന്യാസികളും മാറണം, പാപ്പാ ഓര്‍മിപ്പിച്ചു.
യുവാക്കളോടൊപ്പം നടക്കാനും പാപ്പാ അവരെ ആഹ്വാനം ചെയ്തു. ധീരതയുള്ള സന്ന്യസ്തരെയാണ് സഭയ്ക്ക് ഇന്ന് ആവശ്യം. പുതിയ പാതകള്‍ വെട്ടിത്തുറക്കുന്നവരാകണം അവര്‍, പാപ്പാ പറഞ്ഞു.
ഏകാന്തമായ വഴികളിലുടെ യാത്രി ചെയ്യാനാണ് സന്ന്യാസികളുടെ വിളി. വിശ്രമമോ മടുപ്പോ ഇല്ലാതെ കരുണയ്ക്കായി പ്രവര്‍ത്തിക്കാന്‍ അവര്‍ വിളിക്കപ്പെട്ടിരിക്കുന്നു. വീരനായകരാകാനല്ല, സഹിക്കുന്നവര്‍ക്കൊപ്പം നിലകൊള്ളാനാണ് നമ്മെ ദൈവം വിളിക്കുന്നത്, പാപ്പാ ഓര്‍മിപ്പിച്ചു.