ലിബിയില്‍ കൊല്ലപ്പെട്ട അഭയാര്‍ത്ഥികള്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ലിബിയിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അഭയാര്‍ത്ഥികള്‍ക്കായി മനം നൊന്ത് പ്രാര്‍ത്ഥനയോടെ ഫ്രാന്‍സിസ് പാപ്പാ. ലിബിയയിലെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തിലാണ് വ്യോമാക്രമണമുണ്ടായത്.

‘വ്യോമാക്രമണത്തില്‍ കൊല്ലപ്പെടകയും മുറിവേല്‍ക്കുകയും ചെയ്ത പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു’ ഫ്രാന്‍സിസ് പാപ്പാ കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയിക്കടിയില്‍ പറഞ്ഞു. ‘ഇത്തരം ഗൗരവമേറിയ കാര്യങ്ങള്‍ അന്താരാഷ്ട സമൂഹത്തിന് സഹിച്ചിരിക്കാനാവില്ല’ പാപ്പാ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 3 ാം തീയതി തജൗറ അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന വ്യോമാക്രമണത്തില്‍ 53 പേര്‍ മരിക്കുകയും 130 പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു.

‘ഞാന്‍ കൊല്ലപ്പെട്ടവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. മരണമടഞ്ഞവരെ സമാധാനത്തിന്റെ ദൈവം തന്നിലേക്ക് സ്വീകരിക്കുമാറാകട്ടെ. മുറിവേറ്റവരെ അവിടന്ന് സമാശ്വാസം കൊണ്ട് നിറയ്ക്കട്ടെ’ പാപ്പാ പറഞ്ഞു.

കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരും എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles