ഈ പുതുവത്സരത്തില്‍ ദുരിതത്തില്‍ കഴിയുന്നവരെ പ്രത്യേകം ഓര്‍ക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

വത്തിക്കാന്‍: മനുഷ്യത്വരഹിതമായ അവസ്ഥകളില്‍ ജീവിക്കുന്നവരെയും മയക്കുമരുന്നിന് അടിമകളായവരെയും പ്രത്യേകം ഓര്‍ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനം. ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് ലോകത്തില്‍ സ്‌നേഹവും, നീതിയും, സമാധാനവും, സ്വാതന്ത്രവും കൊണ്ടുവരാനാണ് എന്ന് പാപ്പാ പറഞ്ഞു.
‘ദൈവപിതാവ് തന്റെ ഏകജാതനെ ലോകത്തിലേക്ക് അയച്ചത് പാപത്തോടുള്ള പുരാതനമായ അടിമത്തത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിച്ച് അന്തസ്സ് പുനര്‍സ്ഥാപിക്കാന്‍ വേണ്ടിയാണ്’ പാപ്പാ വിശദമാക്കി.
‘നമുക്ക്് ഈ നിമിഷം ഒന്ന് നില്‍ക്കണം. വേദനയോടും പശ്ചാത്താപത്തോടും കൂടി ഒരു നിമിഷം നില്‍ക്കണം. അനേകം സ്ത്രീപുരുന്‍മാര്‍ ദുരിതപൂര്‍ണമായ ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്നുണ്ട്. അവരെ നാം ഓര്‍മിക്കണം. അവരും ദൈവത്തിന്റെ മക്കളാണ്. അവര്‍ക്കും അന്തസ്സായി ജീവിക്കാന്‍ അവകാശമുണ്ട്.’ പാപ്പാ ഓര്‍മിപ്പിച്ചു.