“പിശാചിന്റെ ശക്തിയില്‍ നിന്ന് യേശു നമ്മെ സ്വതന്ത്രരാക്കും”: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കുരിശിലൂടെ യേശു നമുക്ക് നല്‍കിയ അമൂല്യമായ ഒരു സമ്മാനമാണ് പിശാചിന്റെ സ്വാധീനത്തില്‍ നിന്നും അവന്റെ ശക്തിയില്‍ നിന്നുമുള്ള വിമോചനം എന്ന് ഫ്രാന്‍സിസ് പാപ്പാ.

‘തിന്മയുടെ ശക്തി എത്ര ദുര്‍ജയമാണെന്ന് ക്രിസ്ത്യാനികള്‍ക്ക് അറിയാം. അതേ സമയം, അവന് കീഴടങ്ങാത്തവനായ യേശു നമ്മുടെ പക്ഷത്തുണ്ടെന്ന് പിശാചും മനസ്സിലാക്കുന്നു.’ പാപ്പാ പറഞ്ഞു.

സ്വര്‍ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയിലെ തിന്മയില്‍ നിന്ന് അഥവാ ദുഷ്ടാരൂപിയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ എന്ന ഭാഗം വിശദീകരിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു, മാര്‍പാപ്പാ.

തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ എന്ന ഭാഗം മനുഷ്യരുടെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിലപിക്കുന്ന മനുഷ്യന്‍, നിഷ്‌കളങ്കരുടെ സഹനം, അടിമത്തം, ചൂഷണം, നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ നിലവിളികള്‍… എല്ലാം.

തന്റെ പീഡാനുഭവ വേളയില്‍ കുത്തി ത്ുളയ്ക്കുന്ന പൈശാചിക ശക്തി പൂര്‍ണമായി യേശു അനുഭവിച്ചിട്ടുണ്ട്. വെറും മരണമല്ല, കുരിശു മരണമാണ് അവിടുന്ന് അനുഭവിച്ചത്. ഏകാന്തത മാത്രമല്ല, നിന്ദയും അപമാനവും അവിടുന്ന് സഹിച്ചു.

സ്വര്‍ഗസ്ഥനായ പ്രാര്‍ത്ഥന നമുക്ക് പകര്‍ന്നു നല്‍കുന്ന പൈതൃകം യേശുവിന്റെ സാന്നിധ്യമാണ്. അവിടന്ന് നമ്മെ തിന്മയില്‍ നിന്നും പിശാചില്‍ നിന്നും സ്വതന്ത്രരാക്കിയിരിക്കുന്നു, പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles