ദൈവസ്വരം കേട്ട് തെറ്റില്‍ നിന്നകലാന്‍ പാപ്പായുടെ ആഹ്വാനം

“ദൈവത്തിന്‍റെ സ്വരം ശ്രവിക്കുന്നത് തെറ്റായ വഴികളിൽ നിന്നും  സ്വാർത്ഥമായ പെരുമാറ്റത്തിൽ നിന്നും പുറത്തു കടക്കാൻ സഹായിക്കും” എന്ന് ഫ്രാൻസിസ് പാപ്പാ.  എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍ നേര്‍ന്ന പാപ്പാ കുട്ടികളെ വളർത്തുന്നതിലും കുടുംബ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായുള്ള അവരുടെ അമൂല്യമായ പ്രവർത്തനത്തിനും  നന്ദിയർപ്പിച്ചു.
സ്വർഗ്ഗത്തിൽ നിന്ന് നമ്മെ നോക്കി കാത്തുസൂക്ഷിച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന അമ്മമാരേയും മാർപ്പാപ്പാ അനുസ്മരിച്ചു. തിരുനാളാഘോഷിക്കുന്ന  ഫാത്തിമാ നാഥയെയും ഓർമ്മിച്ച പാപ്പാ നമ്മുടെ യാത്ര സന്തോഷപൂർവ്വം തുടരാൻ അവളുടെ കരങ്ങളിൽ നമ്മെ സമർപ്പിക്കാനും ആഹ്വാനം ചെയ്തു.
തന്‍റെ അപ്പോസ്തോലിക അരമനയുടെ  ജാലകത്തിൽ നിന്ന്  ദൈവവിളിക്കായുള്ള പ്രാർത്ഥനാദിനമോർമ്മിപ്പിച്ചു കൊണ്ട് “ദൈവത്തിന്‍റെ വാഗ്ദാനങ്ങൾക്കായി ധൈര്യപൂർവ്വം സാഹസങ്ങൾ ഏറ്റെടുക്കാൻ ” ആഹ്വാനം ചെയ്ത പാപ്പാ യേശുവിനെ അനുകരിക്കുന്നത് ഒരു സാഹസമാണെന്നും അതിന് ധൈര്യം ആവശ്യമുണ്ടെന്നും ഉദ്ബോധിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles