നമ്മുടെ കുഞ്ഞുകാര്യങ്ങള്‍ കൊണ്ട് ദൈവത്തിന് വലിയ കാര്യങ്ങള്‍ ചെയ്യാനാകും: ഫ്രാന്‍സിസ് പാപ്പാ
റോം: വളരെ ചെറിയ കാര്യങ്ങള്‍ കൊണ്ട് ദൈവത്തിന് മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പരിശുദ്ധ കുര്‍ബാന എന്ന് ഫ്രാന്‍സിസ് പാപ്പാ.
‘നാം ദൈവത്തിന് സമര്‍പ്പിക്കുന്ന കാര്യങ്ങള്‍, അവ എത്ര ചെറുതായാലും, ദൈവത്തിന് അവ കൊണ്ട് വലിയ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കും. നമ്മുടെ കുഞ്ഞു കാര്യങ്ങള്‍ കൊണ്ട് ദൈവം മഹത്തായ കാര്യങ്ങള്‍ നിര്‍വഹിക്കും’ പാപ്പാ പറഞ്ഞു.
‘താഴ്മയുള്ളതാണ് ദൈവത്തിന്റെ സര്‍വശക്തി. അത് സ്‌നേഹം കൊണ്ട് നിര്‍മിതാണ്. സ്‌നേഹത്തിന് തീരെച്ചെറിയ കാര്യങ്ങള്‍ കൊണ്ട് വലിയ കാര്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ഇതാണ് ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുന്നത്. ഒരു കുഞ്ഞപ്പത്തില്‍ നാം അതില്‍ ദൈവത്തെ കണ്ടെത്തുന്നു’ പാപ്പാ വ്യക്തമാക്കി.
‘അതെന്റ് പ്രശ്‌നമല്ല, എനിക്ക് സമയമില്ല, എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല, അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല തുടങ്ങിയ മനോഭാവങ്ങള്‍ക്കുള്ള മറുമരുന്നാണ് ദിവ്യകാരുണ്യം:.ദൈവം കാണുന്നതു പോലെ മറ്റുള്ളവരെ കാണാനും നമ്മെ തന്നെ അപരന് നല്‍കാനും ദിവ്യകാരുണ്യം നമുക്ക് പ്രചോദനം അരുളുന്നു’ പാപ്പാ പറഞ്ഞു.